Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ ടീം ലക്ഷ്‌മണിനെ മിസ്‌ ചെയ്യും:ധോണി

Posted by:
Updated: Thursday, August 23, 2012, 14:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യന്‍ ടീം ലക്ഷ്‌മണിനെ മിസ്‌ ചെയ്യും:ധോണി
 

ഹൈദരാബാദ്‌: വ്യാഴാഴ്‌ച ന്യൂസിലന്റുമായുള്ള ടെസ്‌റ്റ്‌ മത്സരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം രാഹുല്‍ ദ്രാവിഡിനെയും വിവിഎസ്‌ ലക്ഷ്‌മണിനെയും മിസ്‌ ചെയ്യും എന്ന്‌ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി അഭിപ്രായപ്പെട്ടു.

ഇന്ത്യക്കു വേണ്ടി 22,069 റണ്‍സ്‌ എടുത്ത ദ്രാവിഡ്‌ - ലക്ഷ്‌മണ്‍ കൂട്ടുകെട്ട്‌ എന്നും ഇരുവരും ടീമിനെ താങ്ങിനിര്‍ത്തുകയും നിരവധി വിജയങ്ങള്‍ സമ്മാനിക്കുന്നതിന്‌ കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ 16 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ്‌ ദ്രാവിഡും ലക്ഷ്‌മണും ഇല്ലാതെ ഇന്ത്യന്‍ ടീം ടെസ്റ്റ്‌ മത്സരത്തിനിറങ്ങുന്നത്‌. ഒന്നര പതിറ്റാണ്ടു കാലത്തെ ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ സജീവ സാന്നിധ്യമായിരുന്നു ഈ രണ്ട്‌ ബാറ്റ്‌സ്‌മാന്‍മാരും.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ വിവിഎസ്‌ ലക്ഷ്‌മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. ദ്രാവിഡ്‌ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ദ്രാവിഡും ലക്ഷ്‌മണും വിരമിച്ച ഒഴിവ്‌ നികത്തുന്നത്‌ എളുപ്പമല്ല എന്നു ക്യാപ്‌റ്റന്‍ ധോണി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇരുവരും വിരമിക്കുക വഴി പുതുമുഖങ്ങള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ചെയ്‌തത്‌ എന്നും പറയാന്‍ അദ്ദേഹം മറന്നില്ല.

ബുധനാഴ്‌ച രാത്രി ലക്ഷ്‌മണ്‍ തന്റെ വീട്ടില്‍ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയിലേക്ക്‌ ക്യാപ്‌റ്റന്‍ ധോണിക്ക്‌ ക്ഷണം ഉണ്ടായില്ല എന്നത്‌ വലിയ വിവാദത്തിന്‌ തിരി കൊളുത്തിയിരുന്നു.

അതേസമയം സച്ചിന്‍, സഹീര്‍ ഖാന്‍, സേവാഗ്‌ തുടങ്ങിയവര്‍ ഡിന്നറില്‍ പങ്കെടുക്കുകയും ചെയ്‌തു.

Story first published:  Thursday, August 23, 2012, 14:21 [IST]
English summary
Team India skipper MS Dhoni had admitted that the team will miss the batting stalwarts Rahul Dravid and VVS Laxman as they take on New Zealand at Hyderabad on Thursday.
പ്രതികരണം എഴുതൂ