Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡിന്നറിന്‌ ലക്ഷ്‌മണ്‍ ധോണിയെ ക്ഷണിച്ചില്ല

Posted by:
Published: Thursday, August 23, 2012, 11:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡിന്നറിന്‌ ലക്ഷ്‌മണ്‍ ധോണിയെ ക്ഷണിച്ചില്ല
 

ബാംഗ്ലൂര്‍: ക്യാപ്‌റ്റന്‍ എംഎസ്‌ ധോണിയും വിവിഎസ്‌ ലക്ഷ്‌മണും തമ്മില്‍ നല്ല ബന്ധമല്ല എന്നൊരു വാര്‍ത്ത നേരത്തെ പ്രചാരത്തിലുള്ളതാണ്‌. ക്യാപ്‌റ്റന്റെ ഭാഗത്തു നിന്നും ലക്ഷ്‌മണ്‌ പിന്തുണ ലഭിച്ചിരുന്നില്ല എന്നൊരു വാര്‍ത്തയും ഉണ്ട്‌. ബുധനാഴ്‌ച സച്ചിനെയും കൂട്ടരെയും തന്റെ വീട്ടിലേക്ക്‌ വിരുന്നിന്‌ ക്ഷണിച്ച കൂട്ടത്തില്‍ ലക്ഷ്‌മണ്‍ ധോണിയെ തഴഞ്ഞു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത.

ഇന്ത്യ - ന്യൂസിലന്റ്‌ ടെസ്റ്റ്‌ നടക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ ഉത്തരമായി ധോണി തന്നെയാണ്‌ തന്നെ ലക്ഷ്‌മണ്‍ ഡിന്നറിന്‌ ക്ഷണിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാക്കിയത്‌. ഇരുവരും തമ്മിലുള്ള അകല്‍ച്ച തന്നെയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

സച്ചിനു പുറമെ വിരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ എന്നിവരും ലക്ഷ്‌മണിന്റെ വീട്ടില്‍ ബുധനാഴ്‌ച ഡിന്നറിന്‌ എത്തിയിരുന്നു. ലക്ഷ്‌മണിന്റെ വീട്ടില്‍ ഡിന്നറിനു പോയ കാര്യം സച്ചിന്‍ ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ വിവിഎസ്‌ ലക്ഷ്‌മണ്‍ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം അറിയിച്ചത്‌. ഇക്കാര്യം പറയാന്‍ ധോണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്ന്‌ ലക്ഷ്‌മണ്‍ അറിയിച്ചിരുന്നു.

എന്നാല്‍ താന്‍ എപ്പോഴും അങ്ങനെയാണ്‌ എന്നാണ്‌ തന്നെ ന്യായീകരിച്ചുകൊണ്ട്‌ ധോണി പറഞ്ഞത്‌. എന്നാല്‍ ഒരു ക്യാപ്‌റ്റന്‍ എപ്പോഴും കളിക്കാര്‍ക്ക്‌ സമീപിക്കാവുന്ന ആളായിരിക്കണം എന്ന്‌ ഇക്കാര്യത്തില്‍ മുന്‍ ക്യാപ്‌റ്റനായ സൗരവ്‌ ഗാംഗുലി അഭിപ്രായപ്പെട്ടു.

English summary
There were speculations that VVS Laxman did not enjoy the support of India captain MS Dhoni. The captain was not invited by Laxman to his house dinner when the Hyderabadi decided to host Sachin Tendulkar and others on Wednesday.
പ്രതികരണം എഴുതൂ