Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ ടീം പാക്‌ പര്യടനം നടത്തണം:അഫ്രീദി

Posted by:
Updated: Thursday, August 23, 2012, 15:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യന്‍ ടീം പാക്‌ പര്യടനം നടത്തണം:അഫ്രീദി
 

കറാച്ചി: പാക്‌ ടീം ഇന്ത്യയിലേക്ക്‌ പര്യടനം നടത്തുന്നതോടൊപ്പം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കും പര്യടനം നടത്തണം എന്ന്‌ ഷാഹിദ്‌ അഫ്രീദി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം അവസാനത്തില്‍ നീണ്ട ഇടവേളയ്‌ക്കു ശേഷം പാക്‌ ടീം ഇന്ത്യ പര്യടനം നടത്താനിരിക്കുന്ന സാഹചര്യത്തിലാണിത്‌.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ്‌ ബന്ധം ഈ വര്‍ഷാവസാനത്തോടെ പുനസ്ഥാപിക്കപ്പെടുന്നതില്‍ സന്തോഷം ഉണ്ട്‌ എന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യന്‍ ടീം തിരിച്ച്‌ പാക്കിസ്ഥാനിലേക്കും ഒരു പര്യടനം നടത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും എന്നാണ്‌ അഫ്രീദി പറഞ്ഞിരിക്കുന്നത്‌. ഇത്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ശ്രീലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത്‌ കൊളംബോയില്‍ നിന്നും തിരിച്ച്‌ പാക്കിസ്ഥാനിലെത്തിയതാണ്‌ അഫ്രീദി. റഹുന റോയല്‍സിനു വേണ്ടിയാണ്‌ അഫ്രീദി കളിച്ചത്‌. ഭാര്യക്ക്‌ അസുഖമാണെന്നറിഞ്ഞ്‌ ടൂര്‍ണമെന്റ്‌ കഴിയുന്നതിന്‌ മുമ്പ്‌ നാട്ടിലേക്ക്‌ തിരിച്ചു വരികയായിരുന്നു അഫ്രീദി.

ഈ വര്‍ഷം ഡിസംബര്‍ അവസാനത്തില്‍ ഇന്ത്യയിലെത്തുന്ന പാക്‌ ടീം മൂന്ന്‌ ഏകദിന മത്സരങ്ങളും രണ്ട്‌ ട്വന്റ20 മത്സരങ്ങളും കളിക്കും.

Story first published:  Thursday, August 23, 2012, 15:21 [IST]
English summary
He is looking forward to Pakistan touring India later this year, but flamboyant all-rounder Shahid Afridi feels the resumption of bilateral cricket ties between the two countries can be a complete success only if the Indians also visit his nation.
പ്രതികരണം എഴുതൂ