Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ എംപി 19 റണ്‍സിന്‌ അടിയറവ്‌ പറഞ്ഞു

Posted by:
Published: Thursday, August 23, 2012, 16:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്‍ എംപി 19 റണ്‍സിന്‌ അടിയറവ്‌ പറഞ്ഞു
 

ഹൈദരാബാദ്‌: രാജ്യസഭാംഗമായതിനു ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ സച്ചിന്‍ ഒരു പുതുമുഖ കളിക്കാരന്റെ മുന്നില്‍ അടിയറവ്‌ പറഞ്ഞു. വ്യാഴാഴ്‌ച ന്യൂസിലന്റിനെതിരെ ടെസ്റ്റ്‌ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‌ വെറും 19 റണ്‍സുകള്‍ മാത്രം എടുത്ത്‌ പവലിയനിലേക്ക്‌ മടങ്ങേണ്ടി വന്നു.

പുതുമുഖക്കാരനായ ട്രെന്റ്‌ ബോള്‍ട്ടിനു മുന്നിലാണ്‌ ക്രിക്കറ്റ്‌ ഇതിഹാസം അടിതെറ്റി വീണത്‌. രണ്ടു വര്‍ഷത്തോളമായി പുതുമുഖങ്ങള്‍ക്കു മുന്നില്‍ അടിയറവു പറയുന്നത്‌ ഒരു ശീലമാക്കിയിരിക്കുകയാണ്‌ സച്ചിന്‍.

ബോള്‍ട്ടിന്റെ ആറാമത്തെ ടെസ്‌റ്റ്‌ മത്സരമാണ്‌ വ്യാഴാഴ്‌ച ഇന്ത്യക്കെതിരെയുള്ളത്‌. വലിയ ഇരയെ വിഴുങ്ങാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്‌ ഈ 23കാരന്‍.

വെസ്‌റ്റിന്‍ഡീസിനെതിരായ നാല്‌ ടെസ്‌റ്റുകളില്‍ നിന്നായി എടുത്ത 12 വിക്കറ്റുകളാണ്‌ ഇതിനു മുമ്പ്‌ ബോള്‍ട്ടിന്റെ സമ്പാദ്യം. തന്റെ ഈ പതിമൂന്നാം വിക്കറ്റ്‌ ബോള്‍ട്ടിന്‌ എന്നും അവിസ്‌മരണീയമായിരിക്കും.

ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്‌റ്റ്‌ മത്സരത്തില്‍ ജെയിംസ്‌ പാറ്റിസണ്‍ ആണ്‌ സച്ചിന്റെ വിക്കറ്റ്‌ തെറിപ്പിച്ചിരുന്നത്‌. അതുപോയെ ഇംഗ്ലണ്ടിന്റെ ഇടംക്കയ്യന്‍ ബൗളര്‍ മൗണ്ടി പനേസര്‍ 2006ല്‍ തന്റെ ആദ്യ ടെസ്റ്റ്‌ മത്സരത്തില്‍ തന്നെ സച്ചിന്റെ വിക്കറ്റ്‌ തെറിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ലോകകപ്പ്‌ 2011ല്‍ 19 വയസ്സുകാരനായ ജോര്‍ജ്‌ ഡോക്‌റെല്‍ സച്ചിന്റെ വിക്കറ്റെടുത്തിരുന്നു. അന്താരാഷ്‌
ട്ര ക്രിക്കറ്റില്‍ 23 വര്‍ഷം തികയ്‌ക്കാന്‍ പോകുന്ന സച്ചിന്റെ വിക്കറ്റെടുക്കുക എന്നത്‌ ഏത്‌ ബൗളറുടെയും സ്വപ്‌നം ആണ്‌.

English summary
Sachin Tendulkar, playing his first match for India after becoming a Member of Parliament, yet again fell to a newcomer. This time it was Trent Boult.
പ്രതികരണം എഴുതൂ