Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന ആദ്യ എംപി

Posted by:
Updated: Thursday, August 23, 2012, 12:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: വ്യാഴാഴ്‌ച ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ 189ാം ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാനിറങ്ങുമ്പോള്‍ അതിന്‌ വളരെയേറെ പ്രത്യേകതകള്‍ ഉണ്ട്‌. സച്ചിന്‍ രാജ്യസഭാംഗം ആയതിനു ശേഷം ആദ്യമായി കളിക്കുന്ന മത്സരം ആണിത്‌.

ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന ആദ്യ എംപി

റെക്കോര്‍ഡുകള്‍ ഭേദിക്കലും, സൃഷ്ടിക്കലും സച്ചിന്‌ പുത്തരിയല്ല. രണ്ട്‌ മാസം കൂടി കഴിഞ്ഞാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീണ്ട 23 വര്‍ഷം തികയ്‌ക്കുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ഡും സച്ചിനു സ്വന്തമാകും.

1989 മുതല്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമായ ബാറ്റിങ്‌ ചെയ്‌തുകൊണ്ട്‌ ക്രിക്കറ്റ്‌ ഇതിഹാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ കളിക്കളത്തിലുണ്ട്‌. നേരത്തെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടും, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടും.

ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്‌, ഈ രണ്ട്‌ ഫോര്‍മാറ്റുകളിലുള്ള ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ തവണ കളിച്ചിട്ടുള്ള കളിക്കാരന്‍ എന്നിങ്ങനെയുള്ള റെക്കോര്‍ഡുകളുടെ ഉടമയായ സച്ചിന്‍ കളിക്കളത്തില്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യസഭാംഗമാകുന്ന ആദ്യ കായികതാരം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്‌.

വ്യാഴാഴ്‌ചയോടെ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യത്തെ ആദ്യത്തെ രാജ്യസഭാംഗം എന്ന റോക്കോര്‍ഡും സച്ചിന്‌. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാംഗമായ സച്ചിന്‍ ക്രിക്കറ്റിന്‌ തന്നെയാണ്‌ പ്രഥമ പരിഗണന നല്‍കുക എന്ന്‌ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യയുടെ നട്ടെല്ലായിരുന്നു സച്ചിന്‍, വിവിഎസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌ എന്നിവരുടെ കൂട്ടുകെട്ട്‌. ലക്ഷ്‌മണിന്റെയും ദ്രാവിഡിന്റെയും വിരമിക്കല്‍ പ്രഖ്യാപനത്തോടെ ടെസ്‌റ്റില്‍ സച്ചിന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുന്നതായി ദ്രാവിഡ്‌ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Story first published:  Wednesday, August 22, 2012, 16:10 [IST]
English summary
When Sachin Tendulkar walks onto the Rajiv Gandhi International Stadium ground in Hyderabad on August 23 marks the first day in India colours for MP Tendulkar in his 189th Test.
പ്രതികരണം എഴുതൂ