Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ ഭാരം കൂടും: ദ്രാവിഡ്‌

Posted by:
Published: Wednesday, August 22, 2012, 12:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്റെ ഭാരം കൂടും: ദ്രാവിഡ്‌
 

ബാംഗ്ലൂര്‍: ന്യൂസിലന്റിനെതിരായ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ടീമിലെ സീനിയര്‍ താരമായ സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ ഭാരം കൂടും എന്ന്‌ രാഹുല്‍ ദ്രാവിഡ്‌ അഭിപ്രായപ്പെട്ടു. വിവിഎസ്‌ ലക്ഷ്‌മണും കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ്‌ ദ്രാവിഡ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ്‌ നേരത്തെ വിരമിച്ചിരുന്നു. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെടുന്നിടത്ത്‌ ഇന്ത്യക്ക്‌ തുണയായിരുന്നത്‌ ദ്രാവിഡ്‌ - ലക്ഷ്‌മണ്‍ കൂട്ടുകെട്ടായിരുന്നു.

16 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്‌ ഈ ഇരു ബാറ്റ്‌സ്‌മാന്‍മാരും ഇല്ലാതെ ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാനൊരുങ്ങുന്നത്‌. ഇരുവരുടെയും അസാന്നിധ്യം ടീമില്‍ ഇത്തവണ അനുഭവപ്പെടുക തന്നെ ചെയ്യും.

ഈ സാഹചര്യത്തില്‍ ടീമിലെ ഏറ്റവും അനുഭവ സമ്പത്തുള്ള കളിക്കാരന്‍ എന്ന നിലയില്‍ സച്ചിന്റെ ഉത്തരവാദിത്വം കൂടും എന്നാണ്‌ ദ്രാവിഡ്‌ അഭിപ്രായപ്പെട്ടത്‌.

കഴിഞ്ഞ 16 വര്‍ഷമായി സച്ചിന്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ട്‌ എന്ന്‌ പറഞ്ഞ ദ്രാവിഡ്‌ തുടര്‍ന്നും സച്ചിന്‍ ഇത്‌ തുടരും എന്നു പ്രത്യാശ പ്രകടിപ്പിച്ചു.

English summary
Dravid who retired from international cricket earlier this year on Tuesday feels the senior most player in the team Sachin would continue to shoulder responsibility in the Test series against New Zealand starting tomorrow at Hyderabad.
പ്രതികരണം എഴുതൂ