Englishहिन्दीಕನ್ನಡதமிழ்తెలుగు

തിരിച്ചുവരവ്‌ ആശ്വസം:ഹര്‍ഭജന്‍

Posted by:
Published: Wednesday, August 22, 2012, 13:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരിച്ചുവരവ്‌ ആശ്വസം:ഹര്‍ഭജന്‍
 

ദില്ലി: ഹര്‍ഭജന്‍ സിങ്ങിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചു വരവ്‌ എന്നതിലുപരി ഒരു ആശ്വാസം ആണ്‌. ന്യൂസിലന്റിനെതിരെയുള്ള ട്വന്റി20 മത്സരത്തിലൂടെയാണ്‌ ഭാജി ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ്‌ നടത്തുന്നത്‌.

വലിയ ഒരു ഭാരം ഒഴിഞ്ഞു പോയപോലെയാണ്‌ തനിക്ക്‌ തോന്നുന്നത്‌ എന്നാണ്‌ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച്‌ ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ക്ലബ്‌ ക്രിക്കറ്റില്‍ എസ്സെക്‌സിനു വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം ആണ്‌ ഹര്‍ഭജന്‌ ഒരു തിരിച്ചു വരവിന്‌ വഴിയൊരുക്കിയത്‌. കഴിഞ്ഞ രണ്ട്‌ കൗണ്ടി മത്സരങ്ങളില്‍ നിന്നുമായി 11 വിക്കറ്റുകളാണ്‌ ഈ 32 വയസ്സുകാരന്‍ തെറിപ്പിച്ചത്‌.

ഒരു ഇടവേള വേണം എന്ന്‌ തനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല. ഇടവേള വേണ്ട സമയം ആവുമ്പോള്‍ തനിക്കതറിയാം. ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്താന്‍ താന്‍ കഠിനമായി ശ്രമിക്കുകയായിരുന്നു. കഠിനശ്രമം തന്നെ വേണ്ടി വരും എന്നറിയാമായിരുന്നു. കളിക്കുന്നതാണ്‌ ഏറ്റവും ആശ്വാസം. ഹര്‍ഭജന്‍ പറഞ്ഞു.

English summary
Harbhajan Singh will be back in India colours but it's more of a "sense of relief" than happiness for India's senior most spinner as he makes his international return against New Zealand in T20s.
പ്രതികരണം എഴുതൂ