Englishहिन्दीಕನ್ನಡதமிழ்తెలుగు

ലക്ഷ്മണിനു പകരം ബദരിനാഥ്

Posted by:
Published: Sunday, August 19, 2012, 19:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലക്ഷ്മണിനു പകരം ബദരിനാഥ്
 

ബാംഗ്ലൂര്‍: വിവിഎസ് ലക്ഷ്മണിനു പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബദരിനാഥിന്റെ ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി.

ഹൈദരാബാദില്‍ ആഗസ്ത് 23 മുതല്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ബദരിനാഥിനെ ഉള്‍പ്പെടുത്തിയ വിവരം ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ലക്ഷ്മണിന്റെ തീരുമാനമാണ് പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.

2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ബദരിനാഥ് രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ഏകദിനത്തിലാണ് ഈ 31കാരന്‍ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റ് സെപ്തംബര്‍ 31 മുതല്‍ ബാംഗ്ലൂരിലാണ് നടക്കുക. ടീം: എംഎസ് ധോണി(ക്യാപന്റ്റന്‍-വിക്കറ്റ്കീപ്പര്‍), വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എസ് ബദരിനാഥ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, സുരേഷ് റെയ്‌ന, രഹാനെ, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, പിയൂഷ് ചൗവള, ഇഷാന്ത് ശര്‍മ.

English summary
Tamil Nadu batsman S Badrinath will replace the retired VVS Laxman in the 15-man Indian Test squad for the two-match series against New Zealand.
പ്രതികരണം എഴുതൂ