Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനെ ഔട്ടാക്കുക എന്റെ ജീവിതലക്ഷ്യം: ബ്ലെയ്ക്ക്

Posted by:
Published: Friday, August 17, 2012, 14:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിനെ ഔട്ടാക്കുക എന്റെ ജീവിതലക്ഷ്യം: ബ്ലെയ്ക്ക്
 

ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സ് 2012ല്‍ രണ്ട് വെള്ളി മെഡലുകള്‍ നേടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ജമൈക്കന്‍ അത്‌ലറ്റ്  യൊഹാന്‍ ബ്ലെയ്ക്ക് തനിക്ക് ഇന്ത്യന്‍ ബൗളര്‍ സഹീര്‍ ഖാനേക്കാളും വേഗതയുണ്ട് എന്ന് അവകാശപ്പെട്ടു. അതുപോലെ സച്ചിനെ ഔട്ടാക്കുകയാണ് തന്റെ ജീവിത ലക്ഷ്യം എന്നും അറിയിച്ചു.

'എനിക്ക് സച്ചിനെ ഔട്ടാക്കാന്‍ കഴിയും; അതാണ് എന്റെ ജീവിത ലക്ഷ്യം,' ബ്ലെയ്ക്ക് പറഞ്ഞു. വെറും ഓട്ടമല്ല ക്രിക്കറ്റ് എന്ന തിരിച്ചറിവില്‍ ഇനി ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബ്ലെയ്ക്കിന്റെ തീരുമാനം.

വെറും ട്രാക്കും ഫീല്‍ഡും മാത്രമല്ല ക്രിക്കറ്റ്. ബ്ലെയ്ക്ക് പറഞ്ഞു. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം സൂക്ഷിക്കുന്ന ബ്ലെയ്ക്ക് ഓടി ദൂരങ്ങള്‍ കീഴടക്കുമ്പോഴും താന്‍ കൂടുതല്‍ മികവ് ക്രിക്കറ്റിലാണ് എന്നതാണ് അദ്ദേഹത്തിന്റെ അവകാശവാദം.

വേഗരാജാവ് എന്ന വിശേഷണത്തിന് അര്‍ഹനായ, ലണ്ടന്‍ ഒളിംപിക്‌സ് 2012ല്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ മറ്റൊരു ജമൈക്കന്‍ അത്‌ലറ്റ് ആയ ുസൈന്‍ ബോള്‍ട്ടിലേക്കാള്‍ നന്നായി താന്‍ ക്രിക്കറ്റ് കളിക്കും എന്നും ബ്ലെയ്ക്ക് അവകാശപ്പെടുന്നു.

ഉസൈന്‍ ബോള്‍ട്ടും തന്റെ ക്രിക്കറ്റ് സ്വപ്നം ഈയിടെ ലോകത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ട്വന്റി20 ക്രിക്കറ്റ് കളിക്കാനാണ് ബോള്‍ട്ടിന് ആഗ്രഹം. ഒരു ചാരിറ്റി മാച്ചില്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കിയ ചരിത്രമുണ്ട് ബോള്‍ട്ടിന്.

English summary
Sprinter Yohan Blake who rocked the Olympics 2012 at London with two silver medals, has claimed that he is faster than India's pace spearhead Zaheer Khan and revealed that dismissing Sachin Tendulkar was his 'aim in life'
പ്രതികരണം എഴുതൂ