Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ക്രിക്കറ്റിനു വേണ്ടി പുതിയ ജെഴ്‌സി

Posted by:
Updated: Friday, August 17, 2012, 14:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ട്വന്റി20 ക്രിക്കറ്റിനു വേണ്ടി മാത്രം പ്രത്യേകം ഡിസൈന്‍ ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്‌സി പുറത്തിറക്കി.വ്യാഴാഴ്ച മുംബൈയിലായിരുന്നു പുതിയ ജെഴ്‌സിയുടെ ലോഞ്ചിങ് നടന്നത്. നൈക്കിയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ട്വന്റി20 ക്രിക്കറ്റിനു വേണ്ടി പുതിയ ജെഴ്‌സി

യുവരാജ് സിങ്, എംഎസ് ധോണി, വിരാട് കോഹ്‌ലി, ഇര്‍ഫാന്‍ പഥാന്‍, രോഹിത് ശര്‍മ, അജിങ്ക്യ റഹാനെ എന്നിവര്‍ ലോഞ്ചിങ്പരിപാടിയില്‍ സന്നിഹിതരായിരുന്നു.

അര്‍ബുദ ബാധയെ തുടര്‍ന്ന ഏകദേശം ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടു നിന്നിരുന്ന യുവിയുടെ സാന്നിധ്യം ചടങ്ങിന്റെ ആകര്‍ഷണീയത വര്‍ദ്ദിപ്പിച്ചു. ദേശീയ ടീമിലേക്ക് തിരിച്ചെത്താനായതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇങ്ങനെ രണ്ടാമതൊരു അവസരം ലഭിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് യുവി പ്രതികരിച്ചത്.

ഇതു തന്റെ ജീവിതത്തിലെ ആദ്യത്തെ കളി പോലെ തോന്നുന്നു എന്നാണ് യുവി പറഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുമ്പായി ലഭിച്ച ഒന്നര മാസക്കാലത്തെ ഇടവേള ടീമിന്റെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായകമായി എന്നാണ് ക്യാപ്റ്റന്‍ എംഎസ് ധോണി അഭിപ്രായപ്പെട്ടത്.

മാനസികമായും ശാരീരികമായും തന്റെ ടീം മികച്ച ഫോമിലാണ് എന്ന് അഭിപ്രായപ്പെട്ട ധോണി, ശ്രീലങ്കയ്‌ക്കെതിരെയുള്ള ഓരോ കളിക്കും ഇടയ്ക്ക് ഇടവേളകള്‍ ഉണ്ടായിരുന്നത് സഹായകമായി എന്നും പറഞ്ഞു.

Story first published:  Friday, August 17, 2012, 14:17 [IST]
English summary
Team India launched its new jersey created by Nike exclusively for the Twenty20 format at Mumbai on Thursday.
പ്രതികരണം എഴുതൂ