Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍

Posted by:
Published: Friday, August 17, 2012, 16:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടെസ്റ്റിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍
 

ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തിളക്കമാര്‍ന്ന പ്രകടനത്തിനു ശേഷം ടെസ്റ്റ് ടീമിലേക്കു കൂടിതിരിച്ചെത്താനാവും എന്ന പ്രതീക്ഷയിലാണ് ഇര്‍ഫാന്‍ പഥാന്‍. ഏകദിനത്തേക്കാള്‍ ഇര്‍ഫാന്റെ ഇഷ്ട ക്രിക്കറ്റ് ടെസ്റ്റ് ആണ്.

എനിക്കു ചില സ്വപ്‌നങ്ങളുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചു പോവാന്‍ അവസരം ലഭിക്കുമ്പോള്‍ കളിക്കാന്‍ തയ്യാറായിരിക്കണം. ഇര്‍ഫാന്‍ പറഞ്ഞു.

വിജയത്തിന്റെ ഓരോ ചെറിയ നിമിഷവും ആഘോഷിക്കുക എന്നതാണ് ഇപ്പോള്‍ ഇര്‍ഫാന്റെ നിലപാട്. പരിക്കു മൂലം രണ്ടുവര്‍ഷക്കാലം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിനു ശേഷമാണ് താന്‍ ഇതു പഠിച്ചത് എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്.

കഴിഞ്ഞതെല്ലാം ഭൂതകാലം ആണെന്നും, ഭാവിയിലേക്ക് ഒരുപാടു നോക്കാന്‍ തനിക്കാവില്ലെന്നും പറഞ്ഞ ഇര്‍ഫാന്‍ വര്‍ത്തമാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയാണ് താനിപ്പോള്‍ എന്നാണ് പറഞ്ഞത്.

English summary
After doing well in the recently concluded limited overs series in Sri Lanka, Irfan Pathan can't wait to get back into Test team which still remains his top priority
പ്രതികരണം എഴുതൂ