Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡ്രെസ്സിങ് റൂമില്‍ യുവിയെ മിസ് ചെയ്തു: ധോണി

Posted by:
Published: Friday, August 17, 2012, 14:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡ്രെസ്സിങ് റൂമില്‍ യുവിയെ മിസ് ചെയ്തു: ധോണി
 

മുംബൈ: യുവരാജ് സിങ് ദേശീയ ടീമില്‍ തിരിച്ചെത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ക്യാപ്റ്റന്‍ എംഎസ് ധോണി യുവി ഇല്ലാതിരുന്നപ്പോള്‍ ഡ്രെസ്സിങ് റൂമില്‍ യുവിയെ മിസ് ചെയ്തിരുന്നതായി അറിയിച്ചു.

2011ലെ ലോകകപ്പ കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് യുവി അര്‍ബുദ ബാധിതനാണ് എന്നറിയുന്നതും ചികിത്സയ്ക്കുംവിശ്രമത്തിനുമായി ഏതാണ്ട് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതും. 2011ലെ ലോകകപ്പിലെ താരം യുവി ആയിരുന്നു. ഇന്ത്യക്ക് കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് യുവി വഹിച്ചത്.

അങ്ങനെ വളരെ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് രോഗബാധിതനായി യുവിക്ക് കളിക്കളത്തോട് താല്‍ക്കാലികമായി വിടപറയേണ്ടി വന്നത്. യുവിയ്ക്ക് പകരക്കാരനായ വിരാട് കോഹ്‌ലിടീമില്‍ ഇടം നേടിയെങ്കിലും യുവിയുടെ അസാന്നിധ്യം പ്രകടമായിരുന്നു എന്നാണ് ധോണി അഭിപ്രായപ്പെട്ടത്.

ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ ജെഴ്‌സി പുറത്തിറക്കുന്ന ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ധോണി. നീണ്ട ഇടവേളക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ യുവിയും ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ ഇര്‍ഫാന്‍ പഥാന്‍, വിരാട് കോഹ്‌ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ടീമില്‍ തിരിച്ചെത്തിയതിനെ കുറിച്ച് ജീവിതത്തില്‍ ആദ്യമായി ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന പോലെ തോന്നുന്നു എന്നും, ഈ തിരിച്ചു വരവ് സാധ്യമാകും എന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് യുവി പ്രതികരിച്ചത്.

English summary
Team India skipper MS Dhoni expressed his pleasure having Yuvraj back in the team as he said the dressing room missed Yuvraj Singh a lot and his presence would make it more livelier
പ്രതികരണം എഴുതൂ