Englishहिन्दीಕನ್ನಡதமிழ்తెలుగు

കോഹ്‌ലിയെ തളയ്‌ക്കാനൊരുങ്ങി ലങ്ക

Posted by:
Published: Tuesday, August 14, 2012, 14:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കോഹ്‌ലിയെ തളയ്‌ക്കാനൊരുങ്ങി ലങ്ക
 

ദില്ലി: മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ വിരാട്‌ കോഹ്‌ലിയ്‌ക്ക്‌ പൂട്ടിടാന്‍ പ്രത്യേകം പദ്ധതി തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്‌ എന്ന്‌ ശ്രീലങ്കന്‍ ഓപണിങ്‌ ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷന്‍.

ഐസിസി ട്വന്റി20 ലോകകപ്പ്‌ സെപ്‌റ്റംബറില്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ്‌ ദില്‍ഷന്‍ അഭിപ്രായപ്പെട്ടത്‌. കഴിഞ്ഞ കുറെ സീസണുകളില്‍ മികച്ച ഫോമില്‍ കളിക്കുന്ന കോഹ്‌ലിയെ തളയ്‌ക്കാന്‍ മികച്ച ഒരു ഗെയിം പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്‌ എന്ന്‌ തന്റെ ടീമംഗങ്ങളെ ഓര്‍മപ്പെടുത്തുകയാണ്‌ ദില്‍ഷന്‍.

റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ ടീമില്‍ തന്റെ സഹതാരമായ കോഹ്‌ലിയുടെ മികവിനെ അഭിനന്ദിക്കാനും ദില്‍ഷന്‍ മറന്നില്ല. 2011ലെ ലോകകപ്പ്‌ മത്സരം മുതല്‍ കോഹ്‌ലി വളരെ മികച്ച ഫോമിലാണ്‌ എന്നാണ്‌ ദില്‍ഷന്‍ അഭിപ്രായപ്പെട്ടത്‌.

ഇതേ ഫോമില്‌ഡ തുടരുകയാണെങ്കില്‍ കോഹ്‌ലിയുടെ വിക്കറ്റ്‌ തെറിപ്പിക്കുക അത്ര എളുപ്പമാകില്ല എന്നും ദില്‍ഷന്‍ പറഞ്ഞു വെക്കുന്നുണ്ട്‌.

English summary
Sri Lanka opener Tillakaratne Dilshan has said the team needs to devise a plan to stop India's Virat Kohli who is in great form over the last few years, ahead of ICC World T20 that is due to begin next month.
പ്രതികരണം എഴുതൂ