Englishहिन्दीಕನ್ನಡதமிழ்తెలుగు

ബോള്‍ട്ടിന്‌ ക്രിക്കറ്റിലേക്ക്‌ വോണിന്റെ ക്ഷണം

Posted by:
Updated: Tuesday, August 14, 2012, 14:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബോള്‍ട്ടിന്‌ ക്രിക്കറ്റിലേക്ക്‌  വോണിന്റെ ക്ഷണം
 

ദില്ലി: ഭൂമിയിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉസൈന്‍ ബോള്‍ട്ട്‌ ഒരു ക്രിക്കറ്റ്‌ താരമാകാനുള്ള എല്ലാ ലക്ഷണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്‌. ആസ്‌ത്രേലിയന്‍ ക്രിക്കറ്റര്‍ ഷെയ്‌ന്‍ വോണ്‍ ഈ ജമൈക്കന്‍ വേഗരാജാവ്‌ ബോള്‍ട്ടിനെ ക്രിക്കറ്റ്‌ കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ്‌.

മെല്‍ബണ്‍ സ്‌റ്റാര്‍സിനു വേണ്ടി ബിഗ്‌ ബാഷ്‌ ലീഗ്‌ ടൂര്‍മെന്റില്‍ കളിക്കാനാണ്‌ ഷെയ്‌ന്‍ വോണ്‍ ബോള്‍ട്ടിനെ ക്ഷണിച്ചിരിക്കുന്നത്‌.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡിസംബറില്‍ ആരംഭിക്കുന്ന ആസ്‌ത്രേലിയയുടെ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റ്‌ ആയ ബിഗ്‌ ബാഷ്‌ ലീഗില്‍ ബോള്‍ട്ട്‌ കളിക്കും.

മെല്‍ബണ്‍ സ്‌റ്റാര്‍സിനു വേണ്ടി കളിക്കുന്നതു സംബന്ധിച്ച്‌ താന്‍ ഷെയ്‌ന്‍ വോണുമായി സംസാരിച്ചു എന്ന്‌ ബോള്‍ട്ട്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഇക്കാര്യം സംബന്ധിച്ച്‌ വോണ്‍ ട്വീറ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തനിക്ക്‌ താല്‍പര്യം ഉണ്ടെന്ന്‌ നേരത്തെ ബോള്‍ട്ട്‌ അറിയിച്ചിരുന്നു. ട്വന്റി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായി അറിയപ്പെടുന്ന ക്രിസ്‌ ഗെയ്‌ലിനെ താന്‍ ഒരിക്കല്‍ ഔട്ട്‌ ആക്കിയത്‌ ഓര്‍ക്കുകയും ചെയ്‌തിരുന്നു ബോള്‍ട്ട്‌.

സച്ചിന്‍ തെണ്ടുല്‍ക്കറും എംഎസ്‌ ധോണിയുമാണ്‌ ബോള്‍ട്ടിന്റെ ഇഷ്ട ക്രിക്കറ്റര്‍മാര്‍.

Story first published:  Tuesday, August 14, 2012, 14:08 [IST]
English summary
Usain Bolt might rock the cricket field soon as Australian great Shane Warne approached the Jamaican to play for Melbourne Stars in the Big Bash League.
പ്രതികരണം എഴുതൂ