Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ്‌ സിങ്ങിന്‌ ഗംഭീറിന്റെ അഭിനന്ദനങ്ങള്‍

Posted by:
Published: Monday, August 13, 2012, 16:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ്‌ സിങ്ങിന്‌ ഗംഭീറിന്റെ അഭിനന്ദനങ്ങള്‍
 

ദില്ലി: ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തിയ യുവരാജ്‌ സിങ്ങിന്‌ ഇന്ത്യയുടെ ഓപണര്‍ ബാറ്റ്‌സ്‌മാന്‍ ഗൗതം ഗംഭീറിന്റെ അഭിനന്ദനങ്ങള്‍. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ഏകദേശം ഒരു വര്‍ഷത്തോളമായി കളിക്കളത്തില്‍ നിന്നും വിട്ടു നിന്ന യുവിയെ ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക്‌ തിരഞ്ഞെടുത്തതായി ബിസിസിഐ പ്രഖ്യാപിച്ചത്‌ വെള്ളിയാഴ്‌ചയാണ്‌.

ന്യൂസിലന്റിനെതിരെയുള്ള രണ്ട്‌ ട്വന്റി20 മത്സരങ്ങളിലേക്കും യുവിയെ തിരഞ്ഞെടുത്തിട്ടുണ്ട്‌. യുവിയുടെ തിരിച്ചു വരവിന്‌ എല്ലാവിധ ആശംസകളും നേര്‍ന്നിട്ടും ഉണ്ട്‌ ഗംഭീര്‍.

അര്‍ബുദത്തില്‍ നിന്നും മുക്തനായ യുവിക്ക്‌ മുമ്പത്തേക്കാള്‍ കരുത്തോടെ കളിക്കാനാവും എന്നു പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ പുറത്തെടുത്തിരുന്ന മികവ്‌ ഇനിയും യുവിക്ക്‌ പുറത്തെടുക്കാനാവും. അദ്ദേഹം പറഞ്ഞു.

English summary
India's opener Gautam Gambhir lauded Yuvraj who returned to the national side for the upcoming T20 Internationals against New Zealand and for the T20 WorldCup which is slated to begin next month.
പ്രതികരണം എഴുതൂ