Englishहिन्दीಕನ್ನಡதமிழ்తెలుగు

ഹര്‍ഭജന്റെ തിരിച്ചുവരവ്‌ ടീമിന്‌ മുതല്‍ക്കൂട്ടാവും

Posted by:
Published: Monday, August 13, 2012, 17:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹര്‍ഭജന്റെ തിരിച്ചുവരവ്‌ ടീമിന്‌ മുതല്‍ക്കൂട്ടാവും
 

ദില്ലി: മികച്ച ബൗളര്‍ ആയ ഹര്‍ഭജന്‍ സിങ്ങിന്റെ സാന്നിധ്യം ട്വന്റി20 ലോകകപ്പില്‍ ടീമിന്‌ ഗുണം ചെയ്യും എന്ന്‌ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. മോശം പ്രകടനത്തിന്റെ പേര്‌ില്‍ ഏറെ കാലമായി ദേശീയ ടീമില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ഹര്‍ഭജന്‍ ട്വന്റ20 ലോകകപ്പിലേക്കുള്ള ദേശീയ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ്‌ ഗംഭീറിന്റെ അഭിപ്രായ പ്രകടനം.

സെപ്‌റ്റംബര്‍ 18ന്‌ ശ്രീലങ്കയിലാണ്‌ ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ ആരംഭിക്കുന്നത്‌. പരിചയ സമ്പന്നനായ ഹര്‍ഭജന്റെ ടീമിലേക്കുള്ള തിരിച്ചു വരവ്‌ മൊത്തം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നാണ്‌ ഗംഭീര്‍ അഭിപ്രായപ്പെട്ടത്‌.

അദ്ദേഹം വളരെ പരിചയ സമ്പന്നനായ കളിക്കാരനാണ്‌. ഇതുപോലുള്ള വലിയ ടൂര്‍ണമെന്റില്‍ പരിചയ സമ്പന്നത വളരെ പ്രധാനമാണ്‌. ഗംഭീര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ചില സീസണുകളില്‍ ഹര്‍ഭജന്‍ മികച്ച ഫോമിലായിരുന്നെങ്കിലും അദ്ദേഹത്തിന്‌ ടീമില്‍ അനുകൂലമായ ചലനം ഉണ്ടാക്കാന്‍ സാധിക്കും എന്നു തന്നെയാണ്‌ ഗംഭീര്‍ പ്രതീക്ഷിക്കുന്നത്‌.

അദ്ദേഹം മികച്ച കളിക്കാരനാണ്‌. 98 ടെസ്റ്റ്‌ ക്രിക്കറ്റ്‌ മാച്ചും, 250-300 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്‌. ഒരു മികച്ച കളിക്കാരനു മാത്രമേ ഇത്രയും മത്സരങ്ങളില്‍ കളിക്കാനാവൂ. അദ്ദേഹത്തിന്റെ പരിചയ സമ്പന്നത്‌ ടീമിന്‌ മുതല്‍ക്കൂട്ടാവും. ഗംഭീര്‍ പറഞ്ഞു.

English summary
Gautam Gambhir said the talented off-spinner's experience would be invaluable especially in the T20 WC which is expected to begin on September 18 in Sri Lanka.
പ്രതികരണം എഴുതൂ