Englishहिन्दीಕನ್ನಡதமிழ்తెలుగు

ആദ്യമായി ഇന്ത്യക്കുവേണ്ടി കളിക്കുന്ന പോലെ:യുവി

Posted by:
Published: Saturday, August 11, 2012, 11:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ആദ്യമായി ഇന്ത്യക്കുവേണ്ടി കളിക്കുന്ന പോലെ:യുവി
 

ബാംഗ്ലൂര്‍: ആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുന്ന പോലെ തോന്നുന്നു എന്നാണ്‌ നീണ്ട ഇടവേളക്കു ശേഷം ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുന്ന യുവരാജ്‌ സിങ്‌ പറഞ്ഞത്‌. സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക്‌ യുവിയെ തിരഞ്ഞെടുത്തതായി വെള്ളിയാഴ്‌ചയാണ്‌ ബിസിസിഐ പ്രഖ്യാപിച്ചത്‌.

അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ചികിത്സയും തുടര്‍ന്നുള്ള വിശ്രമവുമായി ഏകദേശം ഒരു വര്‍ഷക്കാലം യുവി കളിക്കളത്തിലിറങ്ങിയിരുന്നില്ല. അമേരിക്കയില്‍ വെച്ചായിരുന്നു യുവിയുടെ കീമോതെറാപ്പി ചികിത്സ.

ചികിത്സ കഴിഞ്ഞ്‌ ഇന്ത്യയില്‍ തിരിച്ചെത്തിയ യുവി നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിമിയില്‍ നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം യുവി പങ്കിട്ടത്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌. ഇപ്പോള്‍ എന്താണ്‌ തോന്നുന്നത്‌ എന്ന്‌ പറയാനാകുന്നില്ല. ആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പോകുന്നതുപോലെയാണ്‌. കുറെയേറെ ആളുകളോട്‌ നന്ദി പറയാനുണ്ട്‌. പ്രത്യേകിച്ചും എന്നില്‍ വിശ്വാസമര്‍പ്പിച്ച ബിസിസിഐക്കും സിലക്‌റ്റര്‍മാര്‍ക്കും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ആരാധകര്‍ക്കും, മാധ്യമങ്ങല്‍ക്കും. യുവി ട്വീറ്റ്‌ ചെയ്‌തു.

അര്‍ബുദ ബാധിതനായിരുന്ന സമയത്ത്‌ ഒരു ദിസവം ഞാന്‍ തിരിച്ചു വരും എന്നും ഇന്ത്യക്കു വേണ്ടി കളിക്കും എന്നും തന്നെയാണ്‌ ചിന്തിച്ചിരുന്നത്‌. ദൈവം എനിക്കൊരു അവസരം കൂടി നല്‍കും എന്നു തന്നെയായിരുന്നു പ്രതീക്ഷ. യുവി തുടര്‍ന്നു.

ന്യൂസിലന്റെനിതിരായ രണ്ട്‌ ട്വന്റി20 മത്സരങ്ങളിലും യുവി കളിക്കും.

English summary
Yuvraj Singh, who on Friday was recalled to the Indian team for the ICC World Twenty20 2012, has said that it "feels like I am going to play for India for first time.
പ്രതികരണം എഴുതൂ