Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവിയെ ടീമിലെടുത്തതില്‍ ഗാംഗുലിക്ക്‌ അതൃപ്‌തി

Posted by:
Published: Saturday, August 11, 2012, 13:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവിയെ ടീമിലെടുത്തതില്‍ ഗാംഗുലിക്ക്‌ അതൃപ്‌തി
 

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പി്‌ ടൂര്‍ണമെന്റിലേക്കുള്ള ദേശീയ ടീമില്‍ യുവരാജ്‌ സിങ്‌ ഉള്‍പ്പെട്ടതില്‍ വിസ്‌മയം തോന്നി എന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ സൗരവി ഗാംഗുലി പ്രതികരിച്ചു.

ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ യുവരാജ്‌ സിങ്ങിന്റെ കഴിവില്‍ ഗാംഗുലിക്ക്‌ സംശയമൊന്നും ഇല്ലെങ്കിലും സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ്‌ ടീമിലേക്ക്‌ യുവിയെ തിരഞ്ഞെടുത്ത്‌ എന്ന്‌ കേട്ടപ്പോള്‍ തനിക്ക്‌ അത്ഭുതം തോന്നി എന്നാണ്‌ ഗാംഗുലി അഭിപ്രായപ്പെട്ടത്‌.

"ക്രിക്കറ്റര്‍ എന്ന നിലയില്‍ യുവരാജിനെ കുറിച്ച്‌ എനിക്കൊരു സംശയവുമില്ല." ഗാംഗുലി പറഞ്ഞു.

ഈയിടെ അര്‍ബുദ രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ച യുവരാജിന്‌ തന്റെ ഫിറ്റ്‌നസ്‌ വീണ്ടെടുക്കാനായിട്ടുണ്ടോ എന്ന കാര്യത്തില്‍ തനിക്ക്‌ ഉറപ്പില്ല എന്നാണ്‌ ദാദ പറഞ്ഞത്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്‌ നന്നായി കളിക്കാനാവും എന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക്‌ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലും ഗാംഗുലി തന്റെ അതൃപ്‌തി പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനും ആസ്‌ത്രേലിയക്കും എതിരെ നടന്ന രണ്ട്‌ ടെസ്റ്റ്‌ ക്രിക്കറ്റിലും പരാജയം ഏറ്റു വാങ്ങിയ ടീമില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തനിക്ക്‌ നിരാശയുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു.

English summary
Former Indian skipper Sourav Ganguly on friday said he was surprised over Yuvraj Singh's inclusion in the final squad for the T20 World Cup. Ganguly also said that he had no doubt about Yuvraj's quality as a cricketer.
പ്രതികരണം എഴുതൂ