Englishहिन्दीಕನ್ನಡதமிழ்తెలుగు

ടീമിലുള്‍പ്പെടാത്തതില്‍ നിരാശ:വിനയ്‌ കുമാര്‍

Posted by:
Updated: Saturday, August 11, 2012, 12:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടീമിലുള്‍പ്പെടാത്തതില്‍ നിരാശ:വിനയ്‌ കുമാര്‍
 

ബാംഗ്ലൂര്‍: ന്യൂസിലന്റ്‌ പര്യടനത്തിലും ഐസിസി ട്വന്റി20 ലോകകപ്പ്‌ മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെടാത്തതില്‍ വിനയ്‌ കുമാറിന്‌ നിരാശ.

കര്‍ണാടകയില്‍ നിന്നുള്ള ഈ വലംകയ്യന്‍ ഫാസ്റ്റ്‌ ബൗളറെ ഇന്ത്യ ടെസ്റ്റ്‌ ടീമിലേക്കും ട്വന്റി20 ലോകകപ്പിലേക്കുമുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ സിലക്ടര്‍മാര്‍ തഴഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ ബിസിസിഐ പുതിയ ടീമംഗങ്ങളെ പ്രഖ്യാപിച്ചത്‌.

അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ഒരു വര്‍ഷത്തോളമായി കളിക്കളത്തില്‍ നിന്നും വിട്ടു നിന്ന യുവരാജ്‌ സിങ്‌ ഇന്ത്യന്‍ ടീമിലേക്ക്‌ തിരികെ എത്തുന്ന എന്നതാണ്‌ വെള്ളിയാഴ്‌ച പ്രഖ്യാപിക്കപ്പെട്ട പുതിയ ടീമിന്റെ ശ്രദ്ധേയമായ കാര്യം.

ശ്രീലങ്കന്‍ ഏകദിന പരമ്പരയിലേക്ക്‌ ആദ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്ന വിനയ്‌ പരിക്കിനെ തുടര്‍ന്ന്‌ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പകരക്കാരനായി ടീമില്‍ ഇടം നേടിയ ഇര്‍ഫാന്‍ പഥാന്‍ വളരെ മികച്ച പ്രകടനം ആണ്‌ ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്തത്‌.

പരിക്കിനെ തുര്‍ന്ന്‌ ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെങ്കിലും കര്‍ണ്ണാടക സ്റ്റേറ്റ്‌ ക്രിക്കറ്റ്‌ അസോസിയേഷനു വേണ്ടി ബംഗ്ലാദേശിനെതിരെ ആഗസ്‌ത്‌ 6 മുതല്‍ 9 വരെ കളിക്കുകയുണ്ടായി.

"തീര്‍ച്ചയായും, എനിക്കു തീര്‍ച്ചയായും നിരാശയുണ്ട്‌" ടീമില്‍ ഉള്‍പ്പെടാത്തതിനെ കുറിച്ച്‌ വിനയ്‌ വണ്‍ഇന്ത്യയോട്‌ പറഞ്ഞു.

Story first published:  Saturday, August 11, 2012, 12:32 [IST]
English summary
Fit-again paceman Vinay Kumar is disappointed on missing out on India squads for New Zealand series and the ICC World Twenty20 2012. He did not find a place in the India Test and Twenty20 line-ups which were announced on Friday.
പ്രതികരണം എഴുതൂ