Englishहिन्दीಕನ್ನಡதமிழ்తెలుగు

ബോള്‍ട്ടിന്‌ ഐപിഎല്‍ കളിക്കാനാഗ്രഹം

Posted by:
Published: Saturday, August 11, 2012, 15:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബോള്‍ട്ടിന്‌ ഐപിഎല്‍ കളിക്കാനാഗ്രഹം
 

ലണ്ടന്‍: ഡബിള്‍ ഒളിംപിക്‌സ്‌ സ്വര്‍ണ മെഡലുകള്‍ നേടി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്‌ ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യന്‍ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്‌. ട്വന്റി20 ക്രിക്കറ്റ്‌ കളിക്കണം എന്നാണ്‌ ബോള്‍ട്ടിന്റെ ഒരു ആഗ്രഹം എന്നാണിപ്പോള്‍ അദ്ദേഹം അറിയിച്ചിരിക്കുന്നത്‌.

ഒളിംപിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടി ലോകശ്രദ്ധയാകര്‍ശിച്ച ബോള്‍ട്ട്‌ ഇതോടെ ക്രിക്കറ്റ്‌ ആരാധകരുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്‌.

ക്രിക്കറ്റ്‌ തനിക്ക്‌ ഇഷ്ടമാണ്‌. സമയം കിട്ടുകയാണെങ്കില്‍ ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ അരക്കൈ നോക്കും എന്നാണ്‌ ബോള്‍ പറഞ്ഞിരിക്കുന്നത്‌. കൂട്ടത്തില്‍ ഇന്ത്യയില്‍ തനിക്ക്‌ ധാരാളം ആരാധകരുണ്ട്‌ എന്ന കാര്യം തനിക്കറിയാം എന്നു പറയാനും ബോള്‍ട്ട്‌ മറന്നില്ല.

അവസരം കിട്ടിയാല്‍ താന്‍ ക്രിക്കറ്റ്‌ കളിക്കും എന്നാണ്‌ തമാശയായി ചിരിച്ചു കൊണ്ട്‌ ബോള്‍ട്ട്‌ പറഞ്ഞത്‌. ഒരു ചാരിറ്റി മാച്ചില്‍ ക്രിക്കറ്റ്‌ കളിച്ച്‌ ക്രിസ്‌ ഗെയ്‌ലിന്റെ വിക്കറ്റെടുത്ത ചരിത്രവും ബോല്‍ട്ടിനുണ്ട്‌. ഐപിഎല്ലിലെ താരം ക്രിസ്‌ ഗെയ്‌ലാണ്‌ എന്നും അദ്ദേഹത്തിന്‍രെ വിക്കറ്റെടുത്ത തന്റെ ക്രിക്കറ്റിലെ കഴിവിനെ കുറിച്ച്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല എന്നു കൂടി പറഞ്ഞിട്ടാണ്‌ ബോള്‍ട്ട്‌ നിര്‍ത്തിയത്‌.

English summary
World's fastest man, Usain Bolt who created history by claiming a double at Olympic Games in London on Thursday, seems to be interested in playing the shortest format of Cricket, Twenty20 and has expressed his desire to play the Indian Premier League.
പ്രതികരണം എഴുതൂ