Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പില്‍ യുവരാജ്‌ സിങ്‌ കളിക്കും

Posted by:
Published: Friday, August 10, 2012, 12:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പില്‍ യുവരാജ്‌ സിങ്‌ കളിക്കും
 

മുംബൈ: സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക്‌ യുവരാജ്‌ സിങ്‌ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന്‌ ശക്തമായ സൂചന. എന്നാല്‍ എല്ലാം യുവരാജിന്റെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും.

അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുകയായിരുന്ന യുവി കഴിഞ്ഞ വര്‍ഷത്തെ ഐസിസി ലോകകപ്പ്‌ മത്സരത്തിന്‌ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളില്‍ ഒന്നും പങ്കെടുത്തിട്ടില്ല.

സെപ്‌റ്റംബര്‍ 18ന്‌ ശ്രീലങ്കയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലന്റ്‌ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ സിലക്ടര്‍മാരുടെ യോഗം മുംബൈയില്‍ നടക്കുമ്പോള്‍ കൂട്ടത്തില്‍ ട്വന്റി20 ലോകകപ്പിനുള്ള ടീമംഗങ്ങളെ കൂടി തിരഞ്ഞെടുക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

സെപ്‌റ്റംബര്‍ 8നും 11നും ന്യസിലന്റിനെതിരായ ട്വന്റി20 മത്സരത്തിലേക്കും യുവരാജിനെ തിരഞ്ഞെടുക്കും എന്നാണ്‌ റിപ്പോര്‍ട്ട്‌. എന്‍സിഎ ബാംഗ്ലൂരില്‍ കഠിന പരിശീനലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവിയുടെ ഫിറ്റ്‌നസിനെ കുറിച്ച്‌ സിലക്ടര്‍മാര്‍ തൃപ്‌തരാണ്‌ എന്നൊരു സൂചനയും ലഭിക്കുന്നുണ്ട്‌.

രോഹിത്‌ ശര്‍മ്മ ടീമില്‍ ഉള്‍പ്പെടുമോ എന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ ഏകദിന മത്സരങ്ങളിലും ട്വന്റി20യിലും മികച്ച ഫോമിലായിരുന്ന മനോജ്‌ തിവാരി ടീമില്‍ ഇടം നേടും എന്നുതന്നെയാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

English summary
Yuvraj Singh who has not played international cricket since the ICC World Cup last year, after being diagnosed with a rare germ cell cancer is all set to make a return to the T20 side, after undergoing treatment and rehabilitation.
പ്രതികരണം എഴുതൂ