Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പിലൂടെ യുവി തിരിച്ചെത്തുന്നു

Posted by:
Published: Friday, August 10, 2012, 15:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പിലൂടെ യുവി തിരിച്ചെത്തുന്നു
 

മുംബൈ: അവസാനം ക്രിക്കറ്റ്‌ ആരാധകരുടെ കാത്തിരിപ്പിന്‌ അവസാനമായി. ആരാധകരുടെ പ്രിയപ്പെട്ട ഓള്‍ റൗണ്ടര്‍ യുവി നീണ്ട ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണ്‌. സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ട 15 അംഗ ടീമിലേക്ക്‌ യുവരാജ്‌ സിങ്ങിനെയും തിരഞ്ഞെടുത്തു.

2011 നവംബറില്‍ വെസ്റ്റിന്റീസിനെതിരെ നടന്ന ടെസ്റ്റ്‌ ക്രിക്കറ്റിലാണ്‌ യവരാജ്‌ ഇന്ത്യക്കു വേണ്ടി അവസാനമായി പാഡണിഞ്ഞത്‌. ഈ മത്സരത്തിനു ശേഷം അര്‍ബുദ രോഗം ബാധിച്ചതു കാരണം യുവരാജ്‌ ചികിത്സയിലായിരുന്നു. അമേരിക്കയിലായിരുന്നു യുവിയുടെ ചികിത്സ.

ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവി തിരഞ്ഞെടുക്കപ്പെടും എന്നു നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ മത്സരത്തിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ്‌ എന്ന്‌ യുവി തന്നെ സൂചനകള്‍ നല്‍കിയിരുന്നു.

യുവി ഉള്‍പ്പെടെ ട്വന്റി20 ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ടീമംഗങ്ങളെ തിരഞ്ഞടുക്കപ്പെട്ട കൂട്ടത്തില്‍ ഇന്ത്യ - ന്യൂസിലന്റ്‌ ടെസ്റ്റ്‌ മത്സരത്തിലേക്കുള്ള ടീമംഗങ്ങളെയും ബിസിസിഐ സിലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ന്യൂസിലന്റ്‌ പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍: എംഎസ്‌ ധോണി, വീരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുരേഷ്‌ റെയ്‌ന, അജിങ്ക്യ റഹാനെ, പിയൂഷ്‌ ചൗള, വിരാട്‌ കോഹ്‌ലി, വിവിഎസ്‌ ലക്ഷ്‌മണ്‍, സഹീര്‍ ഖാന്‍, ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ, ചേതേശ്വര്‍ പുജാര, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ.

ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍: എംഎസ്‌ ധോണി, വിരാട്‌ കോഹ്‌ലി, യുവരാജ്‌ സിങ്‌, വിരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, സുരേഷ്‌ റെയ്‌ന, ഇര്‍ഫാന്‍ പഥാന്‍, മനോജ്‌ തിവാരി, ുമേഷ്‌ യാദവ്‌, അശോക്‌ ദിണ്ട, ആര്‍ അശ്വിന്‍, പിയൂഷ്‌ ചൗള, ലക്ഷ്‌മിപതി ബലാജി, ഹര്‍ബജന്‍ സിങ്‌, രോഹിത്‌ ശര്‍മ.

English summary
All-rounder Yuvraj Singh has made a comeback to the Indian team as the BCCI selectors, on Friday, named him in the 15-member squad for the next month's ICC World Twenty20 2012 in Sri Lanka.
പ്രതികരണം എഴുതൂ