Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ദ.ആഫ്രിക്ക ഒന്നാം സ്ഥാനത്ത്‌

Posted by:
Updated: Thursday, August 9, 2012, 15:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ദ.ആഫ്രിക്ക ഒന്നാം സ്ഥാനത്ത്‌
 

ബാംഗ്ലൂര്‍: ട്വന്റി20 റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. നാലാം റാങ്ക്‌ ആണ്‌ ഇന്ത്യയ്‌ക്ക്‌. പുതുതായി പുറത്തിറക്കിയ ട്വന്റി20 ചാമ്പ്യന്‍ഷിപ്പ്‌ ടേബിള്‍ പ്രകാരം ആണിത്‌.

സെപ്‌റ്റംബര്‍ എട്ടിന്‌ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്ന്‌ മത്സരങ്ങളുള്ള ട്വന്റി20 പരമ്പര കഴിയുമ്പോള്‍ റാങ്കിങ്ങില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്‌.

നിലവില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒരു റേറ്റിങ്‌ പോയിന്റിന്റെ വ്യത്യാസം ആണ്‌ ഉള്ളത്‌. ആറാം സ്ഥാനത്തുണ്ടായിരുന്ന ആസ്‌ത്രേലിയ ഒന്‍പതാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കുകയാണ്‌. പുതിയ ഏകദിന റാങ്ക്‌ പട്ടിക പുറത്തിറക്കിയപ്പോള്‍ അവിടെയും പിന്നോട്ടു പോയിരിക്കുകയാണ്‌ ആസ്‌ത്രേലിയ. ഒന്നാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്‌ ഏകദിന റാങ്കിങ്ങില്‍ ആസ്‌ത്രേലിയ.

അതേസമയം വെസ്‌റ്റിന്‍ഡീസ്‌ എട്ടാം സ്ഥാനത്ത്‌ നിന്നും അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published:  Thursday, August 9, 2012, 15:48 [IST]
English summary
South Africa have replaced England as the number-one ranked side on the ICC T20I Championship table after the annual update, an ICC media release said. India are fourth.
പ്രതികരണം എഴുതൂ