Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏകദിന റാങ്കിങ്‌:ഇംഗ്ലണ്ട്‌ ആദ്യമായി മുമ്പന്‍

Written by: odi, england, india, australia, south africa, ഏകദിനം, ഇംഗ്ലണ്ട്‌, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക
Published: Thursday, August 9, 2012, 15:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഏകദിന റാങ്കിങ്‌:ഇംഗ്ലണ്ട്‌ ആദ്യമായി മുമ്പന്‍
 

ബാംഗ്ലൂര്‍: നാല്‌ തവണ ലോക ചാമ്പ്യനായ പാരമ്പര്യമുള്ള ആസ്‌ത്രേലിയയെ ഒന്നാം സ്ഥാനത്ത്‌ നിന്നും പിന്തള്ളിക്കൊണ്ട്‌ ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട്‌ ഒന്നാമതെത്തി. 2009 സെപ്‌റ്റംബറിന്‌ ശേഷം ഇതാദ്യമായാണ്‌ ആസ്‌ത്രേലിയക്ക്‌ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്‌.

നാലാം സ്ഥാനത്തേക്കാണ്‌ ആസ്‌ത്രേലിയ പിന്തള്ളപ്പെട്ടിരിക്കുന്നത്‌. 2002ല്‍ ഏകദിന റാങ്കിങ്‌ പട്ടിക നിലവില്‍ വന്നതു മുതല്‍ ആസ്‌ത്രേലിയക്കു ലഭിക്കുന്ന ഏറ്റവും മോശം റാങ്ക്‌ ആണ്‌ ഇത്‌.

ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട്‌ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയാണ്‌ രണ്ടാം സ്ഥാനം കൈയടക്കിയിരിക്കുന്നത്‌. ഇംഗ്ലണ്ടിനേക്കാള്‍ ഒരൊറ്റ പോയിന്റിനു മാത്രം പിന്നിലായ ഇന്ത്യ മൂന്നാം സ്ഥാനത്താണ്‌.

ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ ഒന്‍പത്‌ പോയിന്റുകളുടെ വ്യത്യാസം ഉണ്ട്‌. 2010 ആഗസ്‌ത്‌ മുതല്‍ ഉള്ള ഏകദിന മത്സരങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പുതിയ റാങ്ക്‌ പട്ടിക പുറത്തിറക്കിയിരിക്കുന്നത്‌.

2009 ജുലൈ മുതല്‍ 2010 വരെയുള്ള മത്സരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഴയ പട്ടിക റദ്ദാക്കിയാണ്‌ പുതിയ റാങ്ക്‌ പട്ടിക ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്‌.

ഇതാദ്യമായാണ്‌ ഇംഗ്ലണ്ട്‌ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്‌.

English summary
Four-time former world champions Australia have lost its number-one position on the ICC ODI Championship for the first time. India have slipped to third in ODIs.
പ്രതികരണം എഴുതൂ