Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

Posted by:
Updated: Wednesday, August 8, 2012, 10:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊളംബോ: ഇന്ത്യ - ശ്രീലങ്ക ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക്‌ 39 റണ്‍സിന്റെ വിജയം. ഏകദിന പരമ്പരയില്‍ 4-1 എന്ന നിലയില്‍ ഇന്ത്യ ശ്രീലങ്കയെ അടിച്ചൊതുക്കിയതിന്‌ പിന്നാലെയാണ്‌ ഈ ട്വന്റി20 വിജയം. ഈ വിജയത്തോടെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്‌ നിന്നും രണ്ടാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു.

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 156 റണ്‍സ്‌ എടുത്ത ഇന്ത്യയെ തളയ്‌ക്കാന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 2 ഓവര്‍ ശേഷിക്കെ 116 റണ്‌സ്‌ മാത്രം എടുത്ത്‌ ഓള്‍ ഔട്ട്‌ ആവുകയായിരുന്നു.

മൂന്നുവിക്കറ്റുകള്‍ എടുത്ത ഇര്‍ഫാന്‍ പഥാനും, നാല്‌ വിക്കറ്റുകള്‍ എടുത്ത അശോക്‌ ദിണ്ട എന്നിവര്‍ ശ്രീലങ്കന്‍ ബാറ്റിങ്‌ നിരയെ തകര്‍ത്തെറിഞ്ഞ്‌ വിജയം ഉറപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചു.

ശ്രീലങ്കന്‍ പര്യടന ടീമില്‍ തുടക്കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാതിരുന്ന ഇര്‍ഫാന്‍ പഥാന്‍ ഏകദിന പരമ്പരയിലും വളരെ മികച്ച പ്രകടനം ആണ്‌ കാഴ്‌ച വെച്ചിരുന്നത്‌. വിനയ്‌ കുമാറിന്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ ഇര്‍ഫാന്‍ അവസാന നിമിഷം ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

31 റണ്ഡസ്‌ എടുത്ത മാത്യൂസ്‌ ആണ്‌ ശ്രീലങ്കയുടെ ടോപ്‌ സ്‌കോറര്‍. തിരിമനെ 20 റണ്ഡസും, ജയവര്‍ധനെ 26 റണ്‍സും മെന്‍ഡിസ്‌ 11 റണ്‍സും ആണ്‌ എടുത്തിട്ടുള്ളത്‌. ദില്‍ഷന്‍ റണ്‍സ്‌ ഒന്നും എടുക്കാതെയാണ്‌ പുറത്തായത്‌.

68 റണ്‍സ്‌ എടുത്ത വിരാട്‌ കോഹ്‌ലിയാണ്‌ ഇന്ത്യക്ക്‌ മികച്ച സ്‌കോര്‍ എടുക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌. 34 റണ്‍സ്‌ എടുത്ത്‌ സുരേഷ്‌ റെയ്‌ന കോഹ്‌ലിക്ക്‌ മികച്ച പിന്തുണയാണ്‌ നല്‍കിയത്‌.

Story first published:  Wednesday, August 8, 2012, 10:18 [IST]
English summary
Virat Kohli, Irfan Pathan and Ashok Dinda were the star performers as India won the one off Twenty20 International against Sri Lanka by 39 runs here on Tuesday night. With this success, India have catapulted to second from seventh in ICC T20I Rankings.
പ്രതികരണം എഴുതൂ