Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റില്‍ സച്ചിനും സഹീര്‍ ഖാനും റാങ്ക്‌ 12

Posted by:
Updated: Wednesday, August 8, 2012, 12:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടെസ്റ്റില്‍ സച്ചിനും സഹീര്‍ ഖാനും റാങ്ക്‌ 12
 

ദുബയ്‌: ഐസിസി ടെസ്റ്റ്‌ റാങ്കിങ്ങില്‍ പട്ടികയില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും സഹീര്‍ ഖാനും പന്ത്രണ്ടാം സ്ഥാനത്ത്‌. സച്ചിന്‍ മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയിലും സഹീര്‍ ഖാന്‍ ബൗളര്‍മാരുടെ പട്ടികയിലും ആണെന്നു മാത്രം.

സച്ചിനും സഹീറും ആണ്‌ ടെസ്റ്റ്‌ റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്‌സ്‌മാന്‍മാരുടെ കൂട്ടത്തില്‍ ആദ്യം 20 പേരില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ഇന്ത്യന്‍ താരം ആണ്‌ സച്ചിന്‍. എന്നാല്‍ ആദ്യ 20 ബാളര്‍മാരില്‍ സഹീറിനു കൂട്ടായി ഇരുപതാം സ്ഥാനത്തായി പ്രഗ്യാന്‍ ഓജയുണ്ട്‌.

പീറ്റേഴ്‌സണ്‍ ആണ്‌ ബാറ്റസ്‌മാന്‍മാരുടെ റാങ്കിങ്ങില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയത്‌. ഏഴു സ്ഥാനങ്ങള്‍ മുകളിലേക്ക്‌ ഉയര്‍ന്ന്‌ പത്താം റാങ്കില്‍ എത്തിയിരിക്കുകയാണ്‌ പീറ്റേഴ്‌സണ്‍.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ വെര്‍നണ്‍ ഫിലാണ്ടര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തിയിരിക്കുകയാണ്‌. മൂന്നാം സ്ഥാനത്താണ്‌ ഫിലാണ്ടര്‍ പുതിയ റാങ്കിങ്ങില്‍.

ലോര്‍ഡ്‌സ്‌ ടെസ്‌്‌റ്റില്‍ വിജയിച്ചാലേ ഇംഗ്ലണ്ടിന്‌ ടെസ്‌റ്റ്‌ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂ. അതുപോലെ ഡ്രോ എങ്കിലും ലഭിച്ചാലേ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ഒന്നാം സ്ഥാനത്തേക്ക്‌ ഉയരാന്‍ സാധിക്കൂ.

മത്സരത്തില്‍ ഇംഗ്ലണ്ട്‌ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയെ പിന്നിലേക്ക്‌ തള്ളി ആസ്‌ത്രേലിയ മുന്നോട്ടു വരും.

Story first published:  Wednesday, August 8, 2012, 12:03 [IST]
English summary
Veteran batsman Sachin Tendulkar and pace spearhead Zaheer Khan are both occupying 12th spot to be the highest-placed Indian cricketers in the latest ICC Test batsmen and bowlers rankings list.
പ്രതികരണം എഴുതൂ