Englishहिन्दीಕನ್ನಡதமிழ்తెలుగు

കോഹ്‌ലി മികച്ച രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍

Posted by:
Updated: Friday, August 17, 2012, 13:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കോഹ്‌ലി മികച്ച രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍
ബാംഗ്ലൂര്‍: വിരാട്‌ കോഹ്‌ലിക്കിത്‌ ഉയര്‍ച്ചയുടെ കാലം. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ആണിപ്പോള്‍ അദ്ദേഹം. അന്താരാഷട്ര ഏകദിന റാങ്കിങ്ങില്‍ മികച്ച ബാറ്റ്‌സ്‌മാന്‍മാരില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്‌. ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ആണ്‌ കോഹ്‌ലിയുടെ ഐസിസി റാങ്കിങ്‌ ഉയര്‍ത്തിയത്‌.

ഇന്ത്യ - ശ്രീലങ്ക പരമ്പര തുടങ്ങുന്നതിന്‌ മുമ്പ്‌ കോഹ്‌ലിയുടെ ഐസിസി ഏകദിന റാങ്ക്‌ മൂന്ന്‌ ആയിരുന്നു. അഞ്ച്‌ മത്സരങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യ - ശ്രീലങ്ക പരമ്പരയില്‍ 296 റണ്‍സ്‌ ആണ്‌ കോഹ്‌ല അടിച്ചെടുത്തത്‌. പരമ്പരയിലെ മാന്‍ ഓഫ്‌ ദ സീരീസ്‌ കോഹ്‌ലിയാണ്‌.

2008ല്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ കപ്പ്‌ നേടിയപ്പോള്‍ ഇന്ത്യയെ നയിച്ചിരുന്നത്‌ വിരാട്‌ കോഹ്‌ലിയായിരുന്നു. അതേ ടൂര്‍ണമെന്റില്‍ ആണ്‌ കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കരസ്ഥമാക്കിയിരുന്നത്‌.

അന്ന്‌ നാലാമത്തെ ഏകദിന മത്സരം കഴിഞ്ഞപ്പോള്‍ 866 റണ്‍സ്‌ ആണ്‌ കോഹ്‌ലി ആകെ എടുത്തിട്ടുണ്ടായിരുന്നത്‌. അതില്‍ തന്നെ 128 റണ്‍സ്‌ എടുത്തത്‌ നാലാമത്തെ മത്സരത്തില്‍ നിന്നും ആണ്‌.

സൗത്ത്‌ ആഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ ഹാഷിം അംലയുമായി 13 റേറ്റിംഗ്‌ പോയിന്റുകള്‍ക്ക്‌ പിന്നിലാണ്‌ ഇപ്പോള്‍ ഐസിസി റാങ്കിങ്ങില്‍ കോഹ്‌ലിയുടെ സ്ഥാനം. ആഗ്‌സ്‌ത്‌ 24ന്‌ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയില്‍ അംലക്ക്‌ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോഹ്‌ലി അംലയെ മറികടന്ന്‌ ഒന്നാം സ്ഥാനത്ത്‌ എത്താനും സാധ്യതയുണ്ട്‌.

ശ്രീലങ്കക്കെതിരായ പരമ്പരയോടെ ഗൗതം ഗംഭീറും ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം മൂന്നായി. ക്യാപ്‌റ്റന്‍ എംഎസ്‌ ധോണിയാണ്‌ ആദ്യ പത്തിലെ മൂന്നാമന്‍. അഞ്ചാം റാങ്ക്‌ ആണ്‌ ധോണിയുടേത്‌.

ശ്രീലങ്കയ്‌ക്കെതിരെ പരമ്പര ജയിച്ചതോടെ സേവാഗിന്റെ റാങ്ക്‌ 27ല്‍ നിന്നും 26 ആയി ഉയര്‍ന്നു. അതുപോലെ സുരേഷ്‌ റെയ്‌നയുടേത്‌ 32ല്‍ നിന്നും 30 ആയും ഉയര്‍ന്നു. അതേ സമയം രോഹിത്‌ ശര്‍മ്മ റാങ്കിങ്ങില്‍ പിറകോട്ട്‌ പോവുകയാണ്‌ ഉണ്ടായിരിക്കുന്നത്‌. 46ല്‍ നിന്നിരുന്ന രോഹിത്‌ ശര്‍മ്മ 54ലേക്ക്‌ പിന്നോട്ടടിച്ചിരിക്കുകയായിരുന്നു.

Story first published:  Monday, August 6, 2012, 18:32 [IST]
English summary
India's Virat Kohli has achieved a career-best ranking in the latest ICC Player Rankings for ODI batsmen which were released a day after the conclusion of India-Sri Lanka series, on Sunday.
പ്രതികരണം എഴുതൂ