Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇര്‍ഫാന്‍ തിളങ്ങി;ഇന്ത്യ നേടി

Posted by:
Published: Sunday, August 5, 2012, 13:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇര്‍ഫാന്‍ തിളങ്ങി;ഇന്ത്യ നേടി
 

കൊളംബോ: ഇന്ത്‌ -ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. ശ്രീലങ്കയ്‌ക്കെതിരെ 20 റണ്‍സിന്‌ വിജയം വരിച്ച ഇന്ത്യ ഇതോടെ 4-1ന്‌ പരമ്പര സ്വന്തമാക്കി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 295 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക്‌ 45.4 ഓവറില്‍ 274 റണ്‍സ്‌ നേടാനെ കഴിഞ്ഞുള്ളൂ. ലങ്കന്‍ ബാറ്റിങ്‌ നിര പൊരു കളിച്ചെങ്കിലും അവരുടെ വിക്കറ്റുകള്‍ ഒന്നൊന്നായി എറിഞ്ഞു വീഴ്‌ത്തിയ ഇന്ത്യന്‍ ബൗളിങ്‌ നിരയാണ്‌ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌.

അഞ്ചു വിക്കറ്റുകള്‍ എറിഞ്ഞു വീഴ്‌ത്തി ഇര്‍ഫാന്‍ പഥാന്‍ ഇന്ത്യയുടേയും മത്സരത്തിന്റെയും താരമായി. അശോക്‌ ദിന്‍ഡ്‌ രണ്ടും സഹീര്‍ ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ഏഴു വിക്കറ്റ്‌ നഷ്ടത്തിലാണ്‌ ഇന്ത്യ 294 റണ്‍സ്‌ എടുത്തത്‌. ഗൗതം ഗംഭീര്‍ 99 പന്തുകള്‍ നിന്നും 88 റണ്‍സും മനോജ്‌ തിവാരി 68 പന്തുകളില്‍ നിന്നും 65 റണ്‍സും എടുത്തു. അവസാന ഓവറുകളില്‍ ബാറ്റ്‌ ചെയ്‌ത ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ശ്രീലങ്കന്‍ ബൗളിങ്‌ നിരയെ നിസ്സഹായരാക്കിക്കൊണ്ട്‌ വെടിക്കെട്ട്‌ ബാറ്റിങ്‌ ആണ്‌ കാഴ്‌ച വെച്ചത്‌. വെറും 38 പന്തുകളില്‍ നിന്നും 58 റണ്‍സ്‌ ആണ്‌ ധോണി അടിച്ചെടുത്തത്‌.

English summary
Irfan Pathan claimed five wickets to help India win by 20 runs. Team India jumped to the second spot after winning the series 4-1.
പ്രതികരണം എഴുതൂ