Englishहिन्दीಕನ್ನಡதமிழ்తెలుగు

മികച്ച ബാറ്റിങ്‌ ആത്മവിശ്വാസമേകി:ഇര്‍ഫാന്‍

Posted by:
Published: Sunday, August 5, 2012, 15:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മികച്ച ബാറ്റിങ്‌ ആത്മവിശ്വാസമേകി:ഇര്‍ഫാന്‍
 

പല്ലെക്കലെ: അവസാന ഓവറുകളില്‍ നന്നായി ബാറ്റ്‌ ചെയ്യാന്‍ പറ്റിയതാണ്‌ തനിക്ക്‌ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ ആത്മവിശ്വാസം നല്‍കിയത്‌ എന്ന്‌ ഇര്‍ഫാന്‍ പഥാന്‍. ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചുകൊണ്ട്‌ ഇര്‍ഫാന്‍ തെറിപ്പിച്ചത്‌ അഞ്ച്‌ വിക്കറ്റുകളാണ്‌.

അവസാന ഓവറുകളില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ മികച്ച പിന്തുണ നല്‍കിയാണ്‌ ഇര്‍ഫാന്‍ ബാറ്റ്‌ ചെയ്‌തത്‌. 77 റണ്‍സ്‌ ആണ്‌ ഈ കൂട്ടുകെട്ടില്‍ പിറന്നത്‌. 29 റണ്‍സ്‌ ആണ്‌ ഇതില്‍ ഇര്‍ഫാന്റെ സംഭാവന.

ശ്രീലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഓള്‍ റൗണ്ടര്‍ എന്ന വിശേഷണം ശരിക്കും അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു ഇര്‍ഫാന്റെ ബൗളിങ്ങും. മത്സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ ഇര്‍ഫാന്‍ ആണ്‌്‌.

ഈ പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം ആണ്‌ ഇര്‍ഫാന്‍ കാഴ്‌ച വെച്ചത്‌. പിച്ച്‌ തനിക്ക്‌ അനുകൂലമായ രീതിയിലുള്ളതായതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമായി എന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

പരമ്പരയില്‍ രണ്ട്‌ സെഞ്ച്വറികള്‍ അടിച്ചു കൂട്ടിയ വിരാട്‌ കോഹ്‌ലിയാണ്‌ മാന്‍ ഓഫ്‌ ദ സീരീസ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌.

ഇര്‍ഫാന്‍ പഥാന്റെയും തന്റെയും കൂട്ടുകെട്ടില്‍ അവസാന ഓവറുകളില്‍ പിറന്ന റണ്‍സ്‌ ആണ്‌ ശ്രീലങ്കയ്‌ക്കെതിരെയുള്ള വിജയത്തില്‍ നിര്‍ണ്ണായകമായി ഭവിച്ചത്‌ എന്ന്‌ ക്യാപ്‌റ്റന്‍ ധോണി അഭിപ്രായപ്പെട്ടു.

English summary
Irfan Pathan, who was India's star with his fine all-round performance, said his good batting towards the end of Indian innings gave him the confidence to bowl well as he picked up five Sri Lanka wickets in his side's win, on Saturday.
പ്രതികരണം എഴുതൂ