Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകക്കപ്പ്‌ ടിക്കറ്റുകള്‍ക്ക്‌ വന്‍ ഡിമാന്റ്‌

Posted by:
Updated: Tuesday, August 7, 2012, 17:42 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലോകക്കപ്പ്‌ ടിക്കറ്റുകള്‍ക്ക്‌ വന്‍ ഡിമാന്റ്‌
 

ബാംഗ്ലൂര്‍: ഐസിസി ട്വന്റി20 ലോകകപ്പ്‌ 2012 ടൂര്‍ണമെന്റിനുള്ള പ്രവേശന ടിക്കറ്റുകള്‍ എല്ലാം വിറ്റഴിഞ്ഞു. ഒക്ടോബര്‍ 7ന്‌ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആയിരിക്കും വനിതാ, പുരുഷ മത്സരങ്ങള്‍ നടക്കുക. ഐസിസിയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്‌.

എന്നാല്‍ ടിക്കറ്റ്‌ വില്‌പനയുടെ മൂന്നാം ഘട്ടം ആഗസ്‌ത്‌ 1ന്‌ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ്‌ വില്‌പനയുടെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ടിക്കറ്റുകള്‍ റെക്കോര്‍ഡ്‌ വേഗത്തിലാണ്‌ വിറ്റഴിക്കപ്പെട്ടത്‌. അതുകൊണ്ടു തന്നെ ടിക്കറ്റ്‌ വില്‌പനയുടെ മൂന്നാം ഘട്ടത്തില്‍ ഫൈനല്‍ നേരിട്ട്‌ കാണാന്‍ ആഗ്രഹിക്കുന്നവരെല്ലാം പെട്ടെന്നു തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കണം എന്ന്‌ ടൂര്‍ണമെന്റിന്റെ ഡിരക്‌റ്റര്‍ ഉപേക നെല്‍ ആവശ്യപ്പെട്ടു.

ഫൈനല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്നത്‌ സെമി ഫൈനല്‍ മത്സരങ്ങളുടെയും, ടൂര്‍ണമെന്റിന്റെ ആദ്യ ചില മത്സരങ്ങളുടെയും ടിക്കറ്റുകളാണത്രെ. മറ്റു മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോളും ഇഷ്ടം പോലെ ലഭ്യമാണ്‌.

സെപ്‌റ്റംബര്‍ 18 തുടങ്ങി ഒക്ടോബര്‍ 7ന്‌ അവസാനിക്കുന്ന ട്വന്റി20 ലോകകപ്പ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌ ശ്രീലങ്കയിലാണ്‌.

Story first published:  Saturday, August 4, 2012, 18:32 [IST]
English summary
The tickets for the finals of the ICC World Twenty20 2012, have all been sold out. The women's and men's finals will be played at the R Premadasa Stadium on October 7, the ICC announced on Friday in a media release.
പ്രതികരണം എഴുതൂ