Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ വിജയത്തിന്റെ പാതയില്‍:അശ്വിന്‍

Posted by:
Published: Saturday, August 4, 2012, 13:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യ വിജയത്തിന്റെ പാതയില്‍:അശ്വിന്‍
 

പല്ലേക്കലെ: എപ്പോഴും എതില്‍ ടീമിനെ ആക്രമിക്കാനുള്ള മനസ്സാണ്‌ തന്റെ വിജയത്തിന്റെ രഹസ്യം എന്ന്‌ ആര്‍ അശ്വിന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ച വെക്കുന്നത്‌.

കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയുടെ ബൗളിങ്‌ നിര അത്ര മികച്ച പ്രകടനം ഒന്നും കാഴ്‌ച വെച്ചില്ല എന്നത്‌ വാസ്‌തവം തന്നെ. എന്നാല്‍ അശ്വിന്‍ അപ്പോഴും താരതമ്യേന മികച്ച പ്രകടനം തന്നെയാണ്‌ കാഴ്‌ച വെച്ചിരിക്കുന്നത്‌.

ഈ പരമ്പരയില്‍ രണ്ട്‌ തവണ 46 റണ്‍സ്‌ വഴങ്ങി 2 വിക്കറ്റുകള്‍ എടുക്കാന്‍ അശ്വിനു കഴിഞ്ഞിട്ടുണ്ട്‌. ഇതില്‍ അശ്വിന്റെ ശരാശരി 32 റണ്‍സ്‌ ആണ്‌.

താന്‍ അത്യാവശ്യം നല്ല പ്രകടനം തന്നെയാണ്‌ കാഴ്‌ച വെച്ചിരിക്കുന്നത്‌ എന്ന ആത്മവിശ്വാസത്തിലാണ്‌ അശ്വിന്‍. പന്ത്‌ തന്റെ കൈക്ക്‌ തന്നായി വഴങ്ങുന്നുണ്ടായിരുന്നു. ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം ഇതാണ്‌. അശ്വിന്‍ അഭിപ്രായപ്പെട്ടു.

കളിയോടുള്ള സമീപനമാണ്‌ തന്റെ വിജയ രഹസ്യം എന്നാണ്‌ അശ്വിന്‍ പറഞ്ഞത്‌. ആക്രമിച്ചു കളിക്കുക, വിക്കറ്റ്‌ എടുക്കുക എന്നതാണ്‌ തന്റെ രീതി എന്നും അശ്വിന്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള മൂന്നു മാസത്തെ ഇടവേളക്കു ശേഷം ഉള്ള ഈ വിജയം സന്തോഷം നല്‍കുന്നു. ഇന്ത്യ വിജയത്തിന്റെ പാതയിലേക്ക്‌ തിരിച്ചെത്തിയത്‌ നല്ല കാര്യം ആണ്‌. അശ്വിന്‍ അഭിപ്രായപ്പെട്ടു.

English summary
India's sensational bowler R Ashwin who has been highly successful in the on-going ODI series in Sri Lanka, has revealed the reason behind his success as he said it is his mindset that has helped him in achieving success as he wants to attack all the time.
പ്രതികരണം എഴുതൂ