Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യയുടെ ലക്ഷ്യം രണ്ടാം സ്ഥാനം

Posted by:
Published: Friday, August 3, 2012, 15:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യയുടെ ലക്ഷ്യം രണ്ടാം സ്ഥാനം
 

കൊളംബോ: പരമ്പര 3-1ന് ഉറപ്പാക്കിയ ഇന്ത്യ ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കുകയെന്ന മോഹവുമായി ശ്രീലങ്കയ്‌ക്കെതിരേ അഞ്ചാം ഏകദിനത്തിനിറങ്ങുന്നു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീമാകാന്‍ സാധിക്കും. തോറ്റാല്‍ ലങ്കയുടെ സ്ഥാനം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

ആദ്യ മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിനു വിജയിച്ചെങ്കിലും രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. മൂന്നാം ഏകദിനത്തില്‍ കളി തീരാന്‍ രണ്ടു റണ്‍സ് മാത്രം ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാന്‍ സാധിച്ചു.

നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. ഓപണര്‍ ഉപുല്‍തരംഗ നേടിയ അര്‍ധസെഞ്ച്വറിയാണ് ഇതില്‍ എടുത്തുപറയേണ്ടത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി വിരാട് കോഹ്‌ലി തകര്‍പ്പന്‍ ബാറ്റിങാണ് പുറത്തെടുത്തത്.

119 ബോളില്‍ നിന്ന് 12 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 128 റണ്‍സ് നേടി കോഹ്‌ലി പുറത്താവാതെ നിന്നു. 58 റണ്‍സ് നേടിയ സുരേഷ് റെയ്‌ന മികച്ച പിന്തുണ നല്‍കി. ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആഗസ്ത് ഏഴിനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏക ട്വന്റി മത്സരം.

English summary
Having won the series 3-1, India now eye No 2 spot as a win at Pallekele in the fifth and final ODI against Sri Lanka on Saturday, would ensure a second spot in ICC Rankings.
പ്രതികരണം എഴുതൂ