Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യയുടെ നാന്നൂറാമത്‌ ഏകദിന വിജയം

Posted by:
Published: Wednesday, August 1, 2012, 13:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യയുടെ നാന്നൂറാമത്‌ ഏകദിന വിജയം
 

കൊളംബോ: ചൊവ്വാഴ്‌ച ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌ മേല്‍ നേടിയ വിജയം ഇന്ത്യയുടെ നാന്നൂറാമത്‌ അന്താരാഷ്ട്ര ഏകദിന മത്സര വിജയം കൂടിയാണ്‌. 6 വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യ വിജയിച്ചിരിക്കുന്നത്‌. ഇതോടെ പരമ്പര ഇന്ത്യയ്‌ക്ക്‌ എന്ന കാര്യം ഉറപ്പായി.

ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാമത്‌ ഏകദിന മത്സരം ആയിരുന്നു ചൊവ്വാഴ്‌ച നടന്നത്‌. ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും കഴിഞ്ഞ നാല്‌ മത്സരങ്ങളില്‍ മൂന്നിലും വിജയം ഇന്ത്യയ്‌ക്കൊപ്പം ആയിരുന്നതിനാല്‍ അഞ്ചാമത്തെ മത്സരം ആലങ്കാരികം മാത്രമായിരിക്കും.

ബാക്കിയുള്ള ഒരു മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചാലൂം പരമ്പര സ്വന്തമാക്കാന്‍ ശ്രീലങ്കയ്‌ക്കാവില്ല. 61 റണ്‍സ്‌ വഴങ്ങി 4 വിക്കറ്റ്‌ എടുത്ത മനോജ്‌ തിവാരിയും 119 പന്തുകളില്‍ നിന്നായി 128 റണ്‍സ്‌ എടുത്ത വിരാട്‌ കോഹ്‌ലിയും ആണ്‌ ഇന്ത്യയുടെ വിജയ ശില്‌പികളായത്‌.

ചൊവ്വാഴ്‌ച അന്താരാഷ്ട്ര ഏകദിനത്തില്‍ നാന്നൂറാം വിജയെ നേടിയ ഇന്ത്യയുടെ ആദ്യ ഏകദിന വിജയം 1975 ജുലൈ 11ന്‌ കിഴക്കന്‍ ആഫ്രിക്കയ്‌ക്കെതിരെയുള്ള ലോകകപ്പ്‌ മത്സരത്തിലായിരുന്നു. എന്നാല്‍ ഇന്ത്യ ആദ്യമായി ഏകദിനം കളിച്ചത്‌ 1974 ജുലൈ 13ന്‌ അജിത്‌ വഡേക്കറിന്റെ നായകത്വത്തിലായിരുന്നു.

ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയം കിഴക്കന്‍ ആഫ്രിക്കയ്‌ക്കെതിരെ 10 വിക്കറ്റുകള്‍ക്കായിരുന്നു.

English summary
Riding high on Virat Kohli's 13th hundred, India registered its 400th ODI win after defeating Sri Lanka by 6 wickets in the 4th ODI against Sri Lanka in Colombo on Tuesday.
പ്രതികരണം എഴുതൂ