Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്രിക്കറ്റിലെ സമ്പന്നന്‍മാര്‍ ഇന്ത്യന്‍ താരങ്ങള്‍

Posted by:
Updated: Monday, September 24, 2012, 10:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ക്രിക്കറ്റിലെ സമ്പന്നന്‍മാര്‍ ഇന്ത്യന്‍ താരങ്ങള്‍
 

ദില്ലി: ക്രിക്കറ്റ്‌ താരങ്ങളിലെ സമ്പന്നന്‍മാരുടെ പട്ടിക ഫോര്‍ബ്‌സ്‌ മാസിക പുറത്തു വിട്ടു. ക്രിക്കറ്റ്‌ താരങ്ങളുടെ വരുമാനക്കണക്ക്‌ കണ്ടാല്‍ ആരും മൂക്കത്ത്‌ വിരല്‍ വെച്ചു പോകും. ക്രിക്കറ്റിലെ അതി സമ്പന്നന്‍മാരായ ആദ്യ പത്തില്‍ ആറു പേരും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയാണ്‌. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത്‌ തന്നെയുണ്ട്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

2 കോടി 65 ലക്ഷം ഡോളര്‍ ആണ്‌ ധോണിയുടെ സമ്പാദ്യം. ഇതില്‍ 2 കോടി 30 ലക്ഷം ഡോളര്‍ വരുമാനം വരുന്നത്‌ ധോണി അഭിനയിക്കുന്ന പരസ്യങ്ങളിലൂടെയാണ്‌. ബാക്കി വരുന്ന 35 ലക്ഷം ഡോളര്‍ മാത്രമാണ്‌ ധോണി ക്രിക്കറ്റില്‍ നിന്നും സമ്പാദിച്ചിരിക്കുന്നത്‌.

1 കോടി 86 ലക്ഷം ഡോളറുമായാണ്‌ സച്ചിന്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. അതില്‍ 1 കോടി 65 ലക്ഷം ഡോളര്‍ പരസ്യത്തില്‍ നിന്നും ബാക്കി തുക ക്രിക്കറ്റില്‍ നിന്നും ആണ്‌ സച്ചിന്‍ സമ്പാദിച്ചിരിക്കുന്നത്‌.

ഫോര്‍ബ്‌സ്‌ മാസിക പുറത്തുവിട്ട ക്രിക്കറ്റ്‌ ലോകത്തിലെ മറ്റു സമ്പന്നന്‍മാരാണ്‌ ഗൗതം ഗംഭീര്‍ (73 ലക്ഷം ഡോളര്‍), വിരാട്‌ കോഹ്‌ലി (71 ലക്ഷം ഡോളര്‍), വീരേന്ദ്ര സേവാഗ്‌ (69 ലക്ഷം ഡോളര്‍), ഷെയ്‌ന്‍ വാട്‌സണ്‍ (59 ലക്ഷം ഡോളര്‍), മൈക്കല്‍ ക്ലാര്‍ക്ക്‌ (49 ലക്ഷം), ബ്രെറ്റ്‌ ലി (48 ലക്ഷം ഡോളര്‍), റിക്കി പോണ്ടിങ്‌ (41 ലക്ഷം ഡോളര്‍), യൂസഫ്‌ പഥാന്‍ (37 ലക്ഷം ഡോളര്‍) എന്നിവര്‍.

Story first published:  Wednesday, August 1, 2012, 15:18 [IST]
English summary
MS Dhoni topped the list of the world's highest earning cricketers compiled by Forbes magazine, followed by Sachin Tendulkar, as six Indians made it to the list's top-10.
പ്രതികരണം എഴുതൂ