Englishहिन्दीಕನ್ನಡதமிழ்తెలుగు

ബഹുമതികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല:ഗംഭീര്‍

Posted by:
Updated: Thursday, August 2, 2012, 8:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബഹുമതികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല:ഗംഭീര്‍
 

കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായകമായത്‌ ഗൗതം ഗംഭീറിന്റെ സെഞ്ച്വറിയാണ്‌. എന്നാല്‍ താന്‍ ബഹുമതികളില്‍ വിശ്വസിക്കുന്നില്ല എന്നാണ്‌ ഗംഭീര്‍ പറയുന്നത്‌.

അന്താരാഷ്ട്ര ഏകദിന മത്സരങ്ങിലെ ഗംഭീറിന്റെ പതിനൊന്നാമത്‌ സെഞ്ച്വറിയാണ്‌ ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയിരിക്കുന്നത്‌. ബഹുമതികള്‍, സെഞ്ച്വറി നേട്ടം എന്നിവയേക്കാളൊക്കെ ഉപരിയായി ഇന്ത്യയുടെ വിജയമാണ്‌ തനിക്ക്‌ പ്രധാനം എന്നാണ്‌ ഗംഭീര്‍ പറഞ്ഞിരിക്കുന്നത്‌.

സെഞ്ച്വറി നേട്ടത്തിനും, ശ്രീലങ്കയ്‌ക്കെതിരായ അഞ്ച്‌ വിക്കറ്റ്‌ ജയത്തെ കുറിച്ചും ഇന്ത്യയില്‍ വലിയ പ്രചാരമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ എന്നു പറഞ്ഞ ഗംഭീര്‍ വ്യക്തികളുടെ നേട്ടത്തേക്കാള്‍ ടീമിന്റെ നേട്ടത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌ എന്ന്‌ അഭിപ്രായപ്പെട്ടു.

101 പന്തുകളില്‍ നിന്നാണ്‌ ഗംഭീര്‍ 102 റണ്‍സ്‌ നേടി ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. കളിയില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്‌ റെയ്‌നയെ പ്രശംസിക്കാനും ഗംഭീര്‍ മറന്നില്ല.

Story first published:  Monday, July 30, 2012, 13:29 [IST]
English summary
India's opener Gautam Gambhir who set the tone for Suresh Raina and Irfan Pathan with a brilliant ton in the third ODI against Sri Lanka which helped India register a five-wicket win to take a lead in the series said awards do not matter at all for the Delhi batsman.
പ്രതികരണം എഴുതൂ