Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗംഭീറാണ്‌ താരം;ഇന്ത്യയ്‌ക്ക്‌ ഗംഭീര വിജയം

Posted by:
Published: Sunday, July 29, 2012, 14:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഗംഭീറാണ്‌ താരം;ഇന്ത്യയ്‌ക്ക്‌ ഗംഭീര വിജയം
 

കൊളംബോ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നേറ്റ കനത്ത പരാജയത്തിന്‌ ശനിയാഴ്‌ച നടന്ന മൂന്നാം മത്സരരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. അഞ്ചു വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യ ലങ്കന്‍ പടയെ പരാജയപ്പെടുത്തിയത്‌.

അവസാന ഓവര്‍ വരെ കാണികള്‍ക്ക്‌ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തിനൊടുവില്‍ നേടിയ വിജയം ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ ആഹ്ലാദം കൂട്ടി. ഈ വിജയത്തോടെ ആഞ്ച്‌ മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 എന്ന സ്‌കോറില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്‌. ഇനി രണ്ട്‌ മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്‌.

സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപണര്‍ ബാറ്റ്‌സ്‌മാന്‍ ഗൗതം ഗംഭീര്‍ ആണ്‌ ഇന്ത്യന്‍ ടീമിന്റെ വിജയ ശില്‌പി. 65 റണ്‍സ്‌ എടുത്ത്‌ സുരേഷ്‌ റെയ്‌ന ഗംഭീറിന്‌ മികച്ച പിന്തുണ നല്‍കി. ഗംഭീറിന്റെ മികച്ച പ്രകടനം ആണ്‌ ഇന്ത്യയ്‌ക്ക്‌ വിജയം സമ്മാനിച്ചത്‌ എന്ന്‌ സുരേഷ്‌ റെയ്‌ന അഭിപ്രായപ്പെട്ടു.

ടോസ്‌ നേടിയ ശ്രീലങ്ക ആദ്യം ബാറ്റിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അന്‍പത്‌ ഓവറില്‍ അഞ്ച്‌ വിക്കറ്റുകലുടെ നഷ്ടത്തില്‍ 286 റണ്‍സ്‌ ആണ്‌ ലങ്കന്‍ ടീം എടുത്തത്‌. കുമാര്‍ സംഗക്കാരെ 73ഉം എയ്‌ഞ്ചലോ മാത്യൂസ്‌ 71ഉം, ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ 65 റണ്‍സും എടുത്തു ശ്രീലങ്കന്‍ നിരയില്‍.

101 പന്തുകളില്‍ നിന്നും ആണ്‌ ഗംഭീര്‍ 102 റണ്‍സ്‌ എടുത്തത്‌. അതുപോലെ 45 പന്തുകളില്‍ നിന്നും 65 റണ്‍സ്‌ എടുത്ത റെയ്‌നയും, 31 പന്തുകളില്‍ നിന്നും 34 റണ്‍സ്‌ എടുത്ത ഇര്‍ഫാന്‍ പഥാനും ഇന്ത്യന്‍ വിജയത്തില്‍ ഗംഭീറിനൊപ്പം നിര്‍ണ്ണായക പങ്ക്‌ വഹിച്ചു.

English summary
Suresh Raina duly credited centurion Gautam Gambhir for laying the platform for the team's five-wicket win in the third one-dayer against Sri Lanka here on Saturday.
പ്രതികരണം എഴുതൂ