Englishहिन्दीಕನ್ನಡதமிழ்తెలుగు

തിരിച്ചുവരാന്‍ ഇന്ത്യ

Posted by:
Published: Friday, July 27, 2012, 13:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരിച്ചുവരാന്‍ ഇന്ത്യ
 

കൊളംബോ: നാണംകെട്ട തോല്‍വിക്കുശേഷം ഇന്ത്യ ശനിയാഴ്ച വീണ്ടും ശ്രീലക്കയ്‌ക്കെതിരേ. കൊളംബോയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ 2-1ന്റെ ആധിപത്യം നേടാനുള്ള ശ്രമത്തിലാണ് ധോണിയും കൂട്ടരും.

ആദ്യ ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് നാണം കെട്ടത്. മൂന്നു മാസത്തിനുശേഷം അന്താരാഷ്ട്രക്രിക്കറ്റില്‍ സജീവമായ ഇന്ത്യന്‍ ടീമിന് ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചില്ല.

പ്രതിസന്ധികളില്‍ പലപ്പോഴും ടീമിന്റെ രക്ഷകനായി മാറാറുള്ള വിരാട് കോഹ്‌ലിയും നിറംമങ്ങിയതാണ് രണ്ടാം മത്സരത്തിലെ ദയനീയ തോല്‍വിക്കുകാരണം. ഗൗതംഗംഭീര് മാത്രം തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 33.3 ഓവറില്‍ ഓള്‍ഔട്ടായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പെരേരയും മാത്യൂസുമാണ് തിളങ്ങിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ കളിതീര്‍ത്തു. ഉപുല്‍ തരംഗെയും ദില്‍ഷന്‍ തിലകരത്‌നെയും അര്‍ദ്ധസെഞ്ച്വറി നേടി. ദില്‍ഷനെ അശ്വിന്‍ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു.

മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ ധര്‍മസങ്കടത്തിലാക്കുന്ന ഒരു ചോദ്യമുണ്ട്. മനോജ് തിവാരിയെ വേണോ അതോ രോഹിത് ശര്‍മയെ മതിയോ? കൂടാതെ പ്രഗ്യാന്‍ ഓജയുടെ പരിക്കും ടീമിനെ അലട്ടുന്നുണ്ട്.

English summary
After a disastrous outing at Hambantota, Team India heads to Colombo to try their luck as aim for a win to take a 2-1 lead while they play Sri Lanka in the third ODI of the five-match series on Saturday.
പ്രതികരണം എഴുതൂ