Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വിറ്ററില്‍ ഹര്‍ഭജന്‌ നേരെ വംശീയാധിക്ഷേപം

Posted by:
Published: Thursday, July 26, 2012, 14:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വിറ്ററില്‍ ഹര്‍ഭജന്‌ നേരെ വംശീയാധിക്ഷേപം
 

ബാംഗ്ലൂര്‍: ഇംഗ്ലണ്ടില്‍ ക്ലബ്‌ ക്രിക്കറ്റ്‌ കളിച്ച ഹര്‍ഭജന്‍ സിങ്ങിന്‌ നേരെ വര്‍ഗ്ഗീയ അധിക്ഷേപം. ട്വിറ്ററിലൂടെ ഇംഗ്ലീഷുകാരന്‍ എന്ന്‌ അവകാശപ്പെടുന്ന ടോമി ജോണ്‍സണ്‍ എന്നൊരാളാണ്‌ ഹര്‍ഭജനെ വര്‍ഗീയമായി അധിക്ഷേപിച്ചത്‌. ഭാജിയുടെ തലേക്കെട്ട്‌ തലയില്‍ നിന്നും വലിച്ചൂരി കീറിക്കളയും എന്ന്‌ ഇയാള്‍ ട്വീറ്റ്‌ ചെയ്‌തതോടെയാണ്‌ ഇതിനു തുടക്കമാവുന്നത്‌.

താങ്കള്‍ക്ക്‌ മാനസികമായി എന്തോ പ്രശ്‌നമുണ്ട്‌ എന്നു തോന്നുന്നു. ദൈവം നിങ്ങള്‍ക്ക്‌ നല്ല ബുദ്ധി തോന്നിക്കട്ടെ. വേഗം സുഖം പ്രാപിക്കട്ടെ. എന്നായിരുന്നു ഹര്‍ഭജന്‍ മറപടിയായി ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഈ ട്വീറ്റുകള്‍ക്ക്‌ മറുപടിക്ക്‌ മറുപടിയുമായി അതങ്ങനെ നീണ്ടു ഒരു വാക്‌ പോരാട്ടം തന്നെയായി മാറുകയായിരുന്നു. ഇതിങ്ങനെ തുടര്‍ന്നപ്പോള്‍ അജയ്‌ സതീഷ്‌ എന്നൊരാള്‍ ഹര്‍ഭജനെ വംശീയമായി അധിക്ഷേപിച്ചതി ജോണ്‍സണെ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന്‌ ട്വീറ്റ്‌ ചെയ്‌തു.

തുടര്‍ന്ന്‌ ഇന്ത്യയെ തന്നെ അധിക്ഷേപിച്ചായിരുന്നു ജോണ്‍സണ്‍ന്റെ ട്വീറ്റ്‌. താന്‍ ഇന്ത്യയില്‍ ഒരു ട്രെന്റ്‌ ആയി മാറുകയാണ്‌ എന്നു പറഞ്ഞ ജോണ്‍സണ്‍, ഇന്ത്യ എവിടെയാണ്‌ എന്ന്‌ ആര്‍ക്കെങ്കിലും അറിയാമോ എന്നും ചോദിക്കു ന്നു.

ക്ലബ്‌ ക്രിക്കറ്റില്‍ എസ്സെക്‌സിനു വേണ്ടി കളിക്കുന്ന ഹര്‍ഭജന്റെ ആദ്യ മത്സരത്തിലെ മോശം പ്രകടനം വാര്‍ത്തയായതിനു പിന്നാലെയാണ്‌ ഈ വംശീയാദിക്ഷേപം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.

English summary
Harbhajan Singh's county stint with Essex in England has taken an ugly turn as the Indian offspinner got into a war of words with an Englishman on twitter. Some tweeple said Harbhajan was subjected to "racial abuse" by that man.
പ്രതികരണം എഴുതൂ