Englishहिन्दीಕನ್ನಡதமிழ்తెలుగు

ലങ്കന്‍ പട തിരിച്ചടിച്ചു;ഇന്ത്യ തകര്‍ന്നടിഞ്ഞു

Posted by:
Updated: Wednesday, July 25, 2012, 11:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലങ്കന്‍ പട തിരിച്ചടിച്ചു;ഇന്ത്യ തകര്‍ന്നടിഞ്ഞു
 

ഹംബന്റോറ്റ: ലങ്കന്‍ പട തിരിച്ചടച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ അടിക്ക്‌ മഹേല ജയവര്‍ധനെയുടെയും കൂട്ടാളികളുടെയും മധുര പ്രതികാരം. ഒന്‍പത്‌ വിക്കറ്റിനാണ്‌ ശ്രീലങ്ക മുന്‍ ലോക ചാമ്പ്യന്‍മാരെ അടിയറവു പറയിച്ചത്‌.

ടോസ്‌ നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.3 ഓവറില്‍ വെറും 138 റണ്‍സ്‌ മാത്രം എടുത്ത്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക വെറും 19.5 ഓവറില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ വിജയം ഉറപ്പിച്ചു.

ആദ്യ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്‌ച വെച്ച കോഹ്‌ലിയും സേവാഗും വളരെ പെട്ടെന്ന്‌ പുറത്തായതാണ്‌ ഇന്ത്യയ്‌ക്ക്‌ തിരിച്ചടിയായത്‌. കോഹ്‌ലി ഒരു റണ്ണും സേവാഗ്‌ 15 റണ്ണും മാത്രം എടുത്താണ്‌ പുറത്തായത്‌.

ഗൗതം ഗംഭീറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്‌. 65 റണ്‍സ്‌ ആണ്‌ ഗംഭീറിന്റെ സംഭാവന. ക്യാപ്‌റ്റന്‍ ധോണി 11 റണ്‍സും ആര്‍ അശ്വിന്‍ 21 റണ്‍സും ആണ്‌ എടുത്തത്‌.

ശ്രീലങ്കന്‍ ബാറ്റിങ്‌ നിരയില്‍ ഉപുല്‍ തരംഗ 59 റണ്‍സ്‌, തിലകരത്‌ന ദില്‍ഷന്‍ 50 റണ്‍സ്‌ എന്നിങ്ങനെയെടുത്ത്‌ ഇന്ത്യക്കെതിരെ ലങ്കയുടെ വിജയം അനായാസമാക്കി. ആറ്‌ റണ്‍സ്‌ എടുത്ത്‌ ദിനേഷ്‌ ചണ്ഡിമല്‍ പുറത്താകാതെ നിന്നു.

അഞ്ച്‌ മത്സരങ്ങളുള്ള ഈ ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്‌.

Story first published:  Wednesday, July 25, 2012, 11:18 [IST]
English summary
Dhoni felt that in-form Virat Kohli's wicket turned out to the turning point as India were bundled out for 138 in the second ODI against Sri Lanka in Hambantota on Tuesday.
പ്രതികരണം എഴുതൂ