Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏറ്റവും വലിയ തോല്‍വി;പുതിയ റെക്കോര്‍ഡ്‌

Posted by:
Updated: Thursday, July 26, 2012, 12:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഏറ്റവും വലിയ തോല്‍വി;പുതിയ റെക്കോര്‍ഡ്‌
 

ഹംബന്റോറ്റ: ഇന്ത്യയുടെ ഏകദിന മത്സരങ്ങളില്‍ വെച്ചേറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ ആണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലേത്‌. ബാക്കി വന്ന പന്തുകളുടെ അടിസ്ഥാനത്തിലാണിത്‌.

181 പന്തുകള്‍ ബാക്കി നില്‍ക്കെയാണ്‌ ചൊവ്വാഴ്‌ച നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓള്‍ ഔട്ടായത്‌. ടോസ്‌ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ്‌ നിര തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ ചൊവ്വാഴ്‌ചയുണ്ടായത്‌.

ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ചിരുന്ന വിരാട്‌ കോഹ്‌ലിയെ വെറും ഒരു റണ്‍ മാത്രം എടുക്കാനേ ലങ്കയുടെ ബൗളിങ്‌ നിര അനുവദിച്ചിരുന്നുള്ളൂ. കോഹ്‌ലിയെ കെട്ടിപ്പൂട്ടിയാലേ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാനാവൂ എന്നും, അതിന്‌ വ്യക്തമായ ഗെയിം പ്ലാനോടെ ഇറങ്ങണം എന്നും മത്സരത്തിനു മുമ്പ്‌ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ അഭിപ്രായപ്പെട്ടിരുന്നു.

ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം പരാജയവും ശ്രീലങ്കന്‍ ടീമിനെതിരെ തന്നെയാണ്‌. 2010ലായിരുന്നു ഇത്‌. 209 പന്തുകള്‍ ബാക്കിയിരിക്കെയായിരുന്നു അന്ന്‌ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടത്‌.

അതുപോലെ വിക്കറ്റുകളുടെ എണ്ണമെടുത്താല്‍ ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയവും കൂടിയാണ്‌ ചൊവ്വാഴ്‌ച നടന്ന മത്സരം. 1996ല്‍ കൊളംബോയില്‍ വെച്ച്‌ ശ്രീലങ്ക ഇന്ത്യയെ 9 വിക്കറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയിരുന്നു.

Story first published:  Wednesday, July 25, 2012, 17:51 [IST]
English summary
Sri Lanka won the second One Day International by nine wickets against India at the Mahinda Rajapaksa International Cricket Stadium on Tuesday. This was India's second worst loss in ODIs, in terms of balls remaining (181).
പ്രതികരണം എഴുതൂ