Englishहिन्दीಕನ್ನಡதமிழ்తెలుగు

വിലക്ക്‌ നീങ്ങി;കപില്‍ തിരിച്ച്‌ ബിസിസിഐയിലേക്ക്‌

Posted by:
Published: Wednesday, July 25, 2012, 16:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിലക്ക്‌ നീങ്ങി;കപില്‍ തിരിച്ച്‌ ബിസിസിഐയിലേക്ക്‌
 

ബാംഗ്ലൂര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവിനുമേലുണ്ടായിരുന്ന വിലക്ക്‌ ബിസിസിഐ പിന്‍വലിച്ചു. കപില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ നിന്നും രാജി വെച്ചു എന്ന്‌ കപില്‍ ബിസിസിഐയെ അറിയിച്ചതിനെ തുടര്‍ന്നാണിത്‌.

ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ കപില്‍ എസ്സല്‍ സ്‌പോര്‍ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ നിന്നും രാജി വെച്ചു എന്ന കാര്യം അറിയിച്ചു കൊണ്ട്‌ ബിസിസിഐക്ക്‌ കത്തയച്ചു എന്നു അറിയിച്ചിരിക്കുന്നത്‌.

താന്‍ എന്നും ബിസിസിഐയെ പിന്തുണച്ചിട്ടുണ്ട്‌ എന്നും, ഈ പിന്തുണ ഭാവിയിലും ഉണ്ടാവും എന്നും കപില്‍ അറിയിച്ചിട്ടുള്ളതായും പത്രക്കുറിപ്പില്‍ ബിസിസിഐ പറയുന്നു.

കപില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകള്‍ ബിസിസിഐ അംഗീകരിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളില്‍ അദ്ദേഹവുമായി ഫലപ്രദമായ ബന്ധം ഉണ്ടാവും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌ എന്നും പത്രക്കുറിപ്പിലുണ്ട്‌.

2007ലാണ്‌ ഐസിഎല്ലിന്റെ ചെയര്‍മാനായി കപില്‍ ഐസിഎല്‍ അംഗമായത്‌. ഐസിഎല്ലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍ ക്രിക്കറ്റര്‍മാര്‍ക്കും ഉള്ള പെന്‍ഷന്‍ ഉടന്‍ തന്നെ ബിസിസിഐ നിര്‍ത്തലാക്കിയിരുന്നു. 2007ല്‍ കപിലിനെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി (എന്‍സിഎ) ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കുകയും ചെയ്‌തിരുന്നു.

English summary
Former India captain Kapil Dev has been granted amnesty by the Board of Control for Cricket in India (BCCI) after he resigned from the now defunct Indian Cricket League (ICL).
പ്രതികരണം എഴുതൂ