Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ ട്രിപ്പിളടിക്കുന്നതും കാത്ത്‌...

Posted by:
Updated: Wednesday, July 25, 2012, 11:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്‍ ട്രിപ്പിളടിക്കുന്നതും കാത്ത്‌...
 

ബാംഗ്ലൂര്‍: ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെടുത്ത കളിക്കാരുടെ കൂട്ടത്തിലേക്ക്‌ പുതിയൊരു പേരു കൂടി. ദക്ഷിണാഫ്രിക്കന്‍ താരമായ ഹാഷിം അംലയാണ്‌ ഈ പുതിയ ട്രിപ്പിള്‍ സെഞ്ച്വറി താരം. ഇതാദ്യമായാണ്‌ ഒരു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെടുക്കുന്നത്‌.

അംല ഉള്‍പ്പെടെ ഇതുവരെ 22 കളിക്കാരാണ്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെടുക്കുന്നത്‌. തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൊയ്യുന്ന അസുലഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം.

റെക്കോര്‍ഡുകളുടെ രാജകുമാരന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി എന്നത്‌ ഒരു പോരായ്‌മ തന്നെയാണ്‌. തന്റെ 22 വര്‍ഷത്തെ ക്രിക്കറ്റ്‌ ജീവിതത്തില്‍ ഈ ഒരു നേട്ടം സച്ചിനോട്‌ പിണങ്ങി നില്‍ക്കുകയാണ്‌.

വീരേന്ദ്ര സേവാഗ്‌ ആണ്‌ ട്രിപ്പിള്‍ സെഞ്ച്വറിയെടുത്ത ഏക ഇന്ത്യന്‍ ക്രിക്കറ്റര്‍; അതും രണ്ട്‌ തവണ. 2004ല്‍ മുള്‍ട്ടാനില്‍ വെച്ച്‌ പാക്കിസ്ഥാനെതിരെ ആയിരുന്നു വീരുവിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി.

സേവാഗിന്റെയും രാജ്യത്തിന്റെ തന്നെയും ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയിരുന്നു അന്ന്‌ ആസ്‌ത്രേലിയക്കെതിരെ പിറന്നത്‌. 319 റണ്‍സ്‌ ആണ്‌ അന്ന്‌ സേവാഗ്‌ അടിച്ചു പറത്തിയത്‌.

ഇതുവരെ 188 ടെസ്റ്റ്‌ ക്രിക്കറ്റുകള്‍ കളിച്ചിട്ടുണ്ട്‌ സച്ചിന്‍. ആകെ 15,470 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന റെക്കോര്‍ഡ്‌ അദ്ദേഹത്തിന്‌ സ്വന്തം.

ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 248 ആണ്‌. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അന്ന്‌ സച്ചിന്‍ നോട്ട്‌ ഔട്ട്‌ ആയിരുന്നു.

Story first published:  Monday, July 23, 2012, 16:10 [IST]
English summary
On Sunday, there was a new member in the Test 300-club. South African Hashim Amla was the latest and first from his country. But most of the Indian fans want to see their favourite cricketing son Sachin in that group.
പ്രതികരണം എഴുതൂ