Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണിക്കും ടീമിനും പിഴ

Posted by:
Updated: Monday, July 23, 2012, 14:02 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധോണിക്കും ടീമിനും പിഴ
 

ഹംബന്റോറ്റ: മഹേന്ദ്ര സിങ്‌ ധോണിക്കും ടീമിനും സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ. ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ കളിയിലെ സ്ലോ ഓവര്‍ റേറ്റിനാണ്‌ ഇന്ത്യന്‍ ടീമിനു മേല്‍ പിഴ ചുമത്തിയിരിക്കുന്നത്‌. മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 21 റണ്‍സിന്‌ ഇന്ത്യ വിജയിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി മഹിന്ദ രാജ്‌പക്‌സെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്‌ ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറിയത്‌. വിരാട്‌ കോഹ്‌ലി - വീരേന്ദ്ര സേവാഗ്‌ കൂട്ടുകെട്ടില്‍ പിറന്ന 173 റണ്‍സ്‌ ആണ്‌ ഇന്ത്യയുടെ 314 എന്ന സ്‌കോറിന്‌ മുതല്‍ക്കൂട്ടായത്‌.

കോഹ്‌ലി 106 റണ്‍സും സേവാഗ്‌ 96 റണ്‍സും ആണ്‌ എടുത്തത്‌. 45 പന്തുകളില്‍ നിന്നും 50 റണ്‍സ്‌ എടുത്ത സുരേഷ റെയ്‌ന അവസാന ഓവറുകളില്‍ ഇന്ത്യയുടെ റണ്‍ റേറ്റ്‌ കൂട്ടുന്നതിന്‌ സഹായിച്ചു. വിരാട്‌ കോഹ്‌ലിയാണ്‌ കളിയിലെ മാന്‍ ഓഫ്‌ ദ മാച്ച്‌.

ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി 35 റണ്‍സ്‌ എടുത്തിട്ടുണ്ട്‌. ഇര്‍ഫാന്‍ പഥാനും, ഉമേഷ്‌ യാദവും, അശ്വിനും ഇന്ത്യയ്‌ക്ക്‌ വേണ്ടി രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Story first published:  Monday, July 23, 2012, 11:54 [IST]
English summary
India captain MS Dhoni and his team have been fined for maintaining a slow over-rate during their 21-run victory against Sri Lanka in the first One Day International at the Mahinda Rajapaksa International Cricket Stadium on Saturday night.
പ്രതികരണം എഴുതൂ