Englishहिन्दीಕನ್ನಡதமிழ்తెలుగు

കോഹ്‌ലി സച്ചിനും ദ്രാവിഡിനും ഒപ്പമെത്തി

Posted by:
Published: Sunday, July 22, 2012, 15:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കോഹ്‌ലി സച്ചിനും ദ്രാവിഡിനും ഒപ്പമെത്തി
 

ഹംബന്റോറ്റ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ സെഞ്ച്വറിയോടെ വിരാട്‌ കോഹ്‌ലി സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോര്‍ഡിനൊപ്പം. തുടര്‍ച്ചയായ അഞ്ച്‌ ഏകദിനങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറി കടക്കുന്ന മൂന്നാമത്തെ കളിക്കാരനായിരിക്കുകയാണ്‌ കോഹ്‌ലി ഈ മത്സരത്തോടെ.

ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളില്‍ കോഹ്‌ലിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ്‌ ഇത്‌. ഈ വര്‍ഷം ഏകഗിന മത്സരങ്ങളില്‍ നിന്ന്‌ മാത്രമായി നാല്‌ സെഞ്ച്വറികള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന പ്രത്യേകതയും ഇതോടെ കോഹ്‌ലിക്ക്‌ സ്വന്തം.

ഈ സെഞ്ച്വറി കോഹ്‌ലിയുടെ കരിയറിലെ പന്ത്രണ്ടാം ഏകദിന സെഞ്ച്വറി കൂടിയാണ്‌. തുടര്‍ച്ചയായ അഞ്ച്‌ കളികളില്‍ നിന്നായി 149 ശരാശരി റണ്‍ റേറ്റോടെ കോഹ്‌ലി അടിച്ചു പറത്തിയ 596 റണ്‍സ്‌ എന്നതും ഒരു റെക്കോര്‍ഡ്‌ ആണ്‌.

2007ല്‍ മാത്യൂ ഹൈഡന്‍ നേടിയ 132.25 ശരാശരി റണ്‍ റേറ്റില്‍ 529 റണ്‍സ്‌ എന്ന റെക്കോര്‍ഡ്‌ ആണ്‌ കോഹ്‌ലി ഇവിടെ തകര്‍ത്തിരിക്കുന്നത്‌. ഇപ്പോള്‍ 113 പന്തുകളില്‍ നിന്നായി കോഹ്‌ലി നേടിയിരിക്കുന്ന 106 റണ്‍സ്‌ ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയുടെ സ്വന്തം മണ്ണില്‍ അദ്ദേഹം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണ്‌.

English summary
Kohli became the third Indian player to post five innings of fifty-plus in a row in ODIs, joining Sachin Tendulkar during 1994 and Rahul Dravid during 2004-05.
പ്രതികരണം എഴുതൂ