Englishहिन्दीಕನ್ನಡதமிழ்తెలుగు

ലങ്കന്‍ പര്യടനം:ആദ്യ വിജയം ഇന്ത്യയ്‌ക്കൊപ്പം

Posted by:
Updated: Monday, July 23, 2012, 14:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലങ്കന്‍ പര്യടനം:ആദ്യ വിജയം ഇന്ത്യയ്‌ക്കൊപ്പം
 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം. ശ്രീലങ്കയ്‌ക്കെതിരെ 21 റണ്‍സിനാണ്‌ ഇന്ത്യ വിജയക്കൊടി പാറിച്ചത്‌. വിരാട്‌ കോഹ്‌ലി (106), വീരേന്ദ്ര സേവാഗ്‌ (96), സുരേഷ്‌ റെയ്‌ന (50) എന്നിവരുടെ ബാറ്റിങ്‌ മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 315 എന്ന വിജയലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നിശ്ചിത ഓവറില്‍ ലങ്കന്‍ പടയ്‌ക്ക്‌ കഴിഞ്ഞില്ല.

ടോസ്‌ നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത അമ്പത്‌ ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 293 റണ്‍സ്‌ എടുക്കാനേ സാധിച്ചുള്ളൂ. 133 റണ്‍സ്‌ എടുത്ത കുമാര്‍ സങ്കക്കാരയാണ്‌ ലങ്കയുടെ ടോപ്‌ സ്‌കോറര്‍.

വെറും മൂന്ന്‌ റണ്‍സ്‌ മാത്രം എടുത്ത്‌ ഗൗതം ഗംഭീര്‍ പുറത്തായതിനു പിന്നാലെ കോഹ്‌ലിയും സേവാഗും ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ 173 റണ്‍സ്‌ ആണ്‌ ഇന്ത്യയ്‌ക്ക്‌ മുതല്‍ക്കൂട്ടായത്‌.

ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി 35 റണ്‍സ്‌ എടുത്തിട്ടുണ്ട്‌. 45 പന്തുകളില്‍ നിന്നും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സുരേഷ റെയ്‌നയുടെ റണ്‍ റേറ്റ്‌ അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ വളര്‍ച്ചയുടെ വേഗത കൂട്ടി.

ഇര്‍ഫാന്‍ പഥാനും ഉമേഷ്‌ യാദവും, അശ്വിനും ഇന്ത്യയ്‌ക്ക്‌ വേണ്ടി രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ആറു വിക്കറ്റ്‌ നഷ്ടത്തില്‍ ആണ്‌ 314 റണ്‍സ്‌ ഇന്ത്യന്‍ ടീം നേടിയത്‌.

Story first published:  Sunday, July 22, 2012, 14:38 [IST]
English summary
India wins the first match of India-Sri Lanka One Day International. Kohli, Sehwag, Suresh Raina, Irfan Pathan etc are crucian in India's 21 runs' victory over lanka
പ്രതികരണം എഴുതൂ