Englishहिन्दीಕನ್ನಡதமிழ்తెలుగు

രാഹുല്‍ ശര്‍മ്മ തെറ്റൊന്നും ചെയ്‌തിട്ടില്ല:ഗാംഗുലി

Posted by:
Updated: Monday, July 30, 2012, 15:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രാഹുല്‍ ശര്‍മ്മ തെറ്റൊന്നും ചെയ്‌തിട്ടില്ല:ഗാംഗുലി
 

ദില്ലി: ലഹരി വിവാദത്തില്‍ കുരുങ്ങി കിടക്കുന്ന രാഹുല്‍ ശര്‍മ്മയ്‌ക്ക്‌ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയുടെ പിന്തുണ. രാഹുല്‍ ശര്‍മ്മ അബദ്ധത്തില്‍ അറിയാതെയായിരിക്കും ലഹരി കഴിച്ചത്‌ എന്നാണ്‌ ദാദ അഭിപ്രായപ്പെട്ടത്‌.

ഒരു അബദ്ധത്തിന്റെ പേരില്‍ ദേശീയ ടീമില്‍ നിന്നും രാഹുല്‍ ശര്‍മ്മയെ പുറത്താക്കേണ്ട കാര്യമില്ല എന്ന നിലപാടിലാണ്‌ സൗരവ്‌.

ഐപിഎല്‍ സീസണ്‍ 5 മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ മുംബൈയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു ഉന്‍മാദ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ ലഹരി മരുന്ന്‌ ഉപയോഗിച്ചതിന്‌ രാഹുല്‍ ശര്‍മ്മയെ പൊലീസ്‌ പിടിക്കുന്നത്‌.

ആരോപണ വിധേയമായ രാഹുലിനെ പൊലീസ്‌ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. അതിന്റെ റിസല്‍ട്ട്‌ പൊസിറ്റീവ്‌ ആണ്‌ എന്ന്‌ പുറത്തു വിട്ടത്‌ ഇപ്പോള്‍ മാത്രമാണ്‌.

രാഹുല്‍ ശര്‍മ്മയ്‌ക്കൊപ്പം ഉന്മാദ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ആകെ 44 പേര്‍ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമായിരുന്നു. അതില്‍ 2 സ്‌ത്രീകള്‍ ഒഴികെ മറ്റുള്ളവരുടെ എല്ലാ വൈദ്യ പരിശോധന പോസിറ്റീവ്‌ ആണ്‌.

സംഭവത്തില്‍ നിരാശയുണ്ട്‌ എങ്കിലും ഇത്‌ ഒരു സ്ഥിരം ശീലം അല്ല, ഒരു അബദ്ധം പറ്റിയതായിരിക്കും. അവന്‌ ചെറുപ്പമാണ്‌. പാര്‍ട്ടിക്ക്‌ പോയപ്പോ അറിഞ്ഞോ അറിയാതെയോ കഴിച്ചു പോയതാവും. ഗാംഗുലി പറഞ്ഞു.

വലിയ ഒരു ശിക്ഷ നല്‍കാന്‍ മാത്രമുള്ള തെറ്റൊന്നും രാഹുല്‍ ശര്‍മ്മ ചെയ്‌തിട്ടില്ല എന്നാണ്‌ ഗാംഗുലി അഭിപ്രായപ്പെട്ടത്‌. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പുറത്താക്കാന്‌ഡ മാത്രം വലിയ തെറ്റൊന്നും ചെയ്‌തിട്ടില്ല. ബിസിസിഐ രാഹുലിനെ ഒന്നു ഉപദേശിച്ചു വിട്ടാല്‍ മതിയാവും. ദാദ തന്റെ നിലപാട്‌ അറിയിച്ചു.

Story first published:  Saturday, July 21, 2012, 17:25 [IST]
English summary
Former India captain Sourav Ganguly on Friday stood behind under-fire Rahul Sharma who tested positive for drugs in a rave party in May, saying the young leg-spinner probably committed the "mistake unknowingly" and he, therefore, should not lose his place in the national team for the offence.
പ്രതികരണം എഴുതൂ