Englishहिन्दीಕನ್ನಡதமிழ்తెలుగు

രാഹുല്‍ ശര്‍മ്മ ലഹരിക്കുടുക്കില്‍

Posted by:
Published: Saturday, July 21, 2012, 14:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രാഹുല്‍ ശര്‍മ്മ ലഹരിക്കുടുക്കില്‍
 

മുംബൈ: ഐപില്‍ സീസണ്‍ അഞ്ചിനിടയ്‌ക്ക്‌ മുംബൈയില്‍ നടന്ന ഉന്മാദ പാര്‍ട്ടിക്കിടെ രാഹുല്‍ ശര്‍മ ലഹരി മരുന്നു കഴിച്ചിരുന്നതായി വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്‌. ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം അംഗമായ രാഹുല്‍ ശര്‍മയുടെ കാര്യം അവതാളത്തിലാവും എന്ന്‌ ഏതാണ്ട്‌ ഉറപ്പായി.

അന്ന്‌ രാഹുല്‍ പങ്കെടുത്ത ഉന്മാദ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റെല്ലാവരുടെയും വൈദ്യ പരിശോധന റിപ്പോര്‍ട്ട്‌ പോസിറ്റീവ്‌ ആണെന്ന്‌ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നെങ്കിലും, രാഹുല്‍ ശര്‍മയുടെ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരുന്നില്ല.

ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം നടക്കാനിരിക്കുമ്പോഴാണ്‌ ഇടിവെട്ടു പോലെ രാഹുല്‍ ശര്‍മ്മയ്‌ക്കെതിരെ ഈ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നത്‌. ദക്ഷിണാഫ്രിക്കന്‍ താരം വെയ്‌ന്‍ പാര്‍നലിന്റെ വൈദ്യ പരിശോധനയും പോസിറ്റീവ്‌ ആണെന്ന്‌ രാഹുല്‍ ശര്‍മ്മയ്‌ക്കൊപ്പം പുറത്ത്‌ വന്നിട്ടുണ്ട്‌.

ഇരുവരും ഒന്നിച്ചാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മുംബൈയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നടന്ന ഉന്മാദ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്‌. പാര്‍ട്ടിക്കിടെ ഹോട്ടല്‍ റെയ്‌ഡ്‌ ചെയ്‌ത പൊലീസ്‌ ക്രിക്കറ്റ്‌ താരങ്ങള്‍ ഉള്‍പ്പെടെ 44 പേരെയാണ്‌ അന്ന്‌ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നത്‌. ഇതില്‍ 42 ആളുകളുടെയും പരിശോധന റിസല്‍ട്ട്‌ പോസിറ്റീവ്‌ ആണ്‌.

44 പേരില്‍ രണ്ട്‌ സ്‌ത്രീകളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ നെഗറ്റീവ്‌ ആയിരുന്നു. റിപ്പോര്‍ട്ട്‌ രാഹുല്‍ ശര്‍മ്മയ്‌ക്ക്‌ എതിരെയാണെങ്കിലും ബിസിസഐ അദ്ദേഹത്തെ അങ്ങനെ കൈവിടാന്‍ തയ്യാറല്ല എന്ന നിലപാടിലാണ്‌.

വൈദ്യ പരിശോധനയെ കുറിച്ച്‌ കൂടുതല്‍ പടിക്കാതെ ഒരു നിഗമനത്തില്‍ എത്തുന്നത്‌ ശരിയല്ല എന്നാണ്‌ ബിസിസിഐയുടെ നിലപാട്‌. രാഹുല്‍ ശര്‍മ്മയെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കുമോ ഇല്ലയോ എന്ന കാര്യം അറിയാനിരിക്കുന്നേയുള്ളൂ.

English summary
Indian spinner Rahul Sharma's participation in the ODI series against Sri Lanka was on Friday thrown into jeopardy after he tested positive for consumption of drugs in a rave party in Mumbai in May, making his arrest inevitable.
പ്രതികരണം എഴുതൂ