Englishहिन्दीಕನ್ನಡதமிழ்తెలుగు

ടോസ്‌ നേടി ഇന്ത്യ ബാറ്റിങ്‌ തിരഞ്ഞെടുത്തു

Posted by:
Updated: Thursday, August 2, 2012, 8:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടോസ്‌ നേടി ഇന്ത്യ ബാറ്റിങ്‌ തിരഞ്ഞെടുത്തു
 

ഹംബന്റോറ്റ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കമായി. ടോസ്‌ നേടിയ ഇന്ത്യന്‍ ടീം ബാറ്റിങ്‌ തിരഞ്ഞെടുത്തു. മഹിന്ദ രാജ്‌പക്‌സെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്‌ മത്സരം നടക്കുന്നത്‌.

രവിചന്ദ്രന്‍ അശ്വിന്‍, പ്രാഗ്യാന്‍ ഓജ എന്നിങ്ങനെ രണ്ട്‌ സ്‌പിന്നര്‍മാരാണ്‌ ഇന്ത്യന്‍ ടീമിലുള്ളത്‌. ഒരു ഇടവേളയ്‌ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ സഹീര്‍ ഖാന്‍ ഉമേഷ്‌ യാദവിന്റെ പാര്‍ട്‌ണര്‍ഷിപ്പിലായിരിക്കും കളിക്കുക.

ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഥാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. അതേ സമയം രഹരി കുരുക്കില്‍ വീണ രാഹുല്‍ ശര്‍മ്മയെ കളിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. കഴിഞ്ഞ മെയില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മുംബൈയില്‍ ഒരു ഉന്മാദ പാര്‍ട്ടിക്കിടെ ലഹരി മരുന്ന്‌ ഉപയോഗിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നടത്തിയ വൈദ്യ പരിശോധനയുടെ റിസല്‍ട്ട്‌ ഇപ്പോഴാണ്‌ പുറത്ത്‌ വന്നത്‌.

അഞ്ച്‌ ഏകദിന മത്സരങ്ങളുള്ള പരമ്പരയാണിത്‌. ഇതിനു ശേഷം ഒരൊറ്റ ട്വന്റി20 മത്സരവും ഇരു ടീമുകളും തമ്മില്‍ ഉണ്ട്‌. ഒരു മാസത്തേലേറെ കാലത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഇന്ത്യന്‍ ടീം വീണ്ടും കളിക്കുന്നത്‌.

മെയ്‌ 27ന്‌ കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റിലാണ്‌ ഇന്ത്യന്‍ കളിക്കാര്‍ അവസാനമായി പാഡണിഞ്ഞത്‌. സച്ചിന്‌ ഈ ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്‌. വിനയ്‌ കുമാറിനെ പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ്‌ ഇര്‍ഫാന്‍ പഥാന്‍ ടീമില്‍ എത്തിയിരിക്കുന്നത്‌.

Story first published:  Saturday, July 21, 2012, 15:59 [IST]
English summary
Indian captain MS Dhoni won the toss and elected to bat first in the first One Day International against Sri Lanka at the Mahinda Rajapaksa International Cricket Stadium here on Saturday.
പ്രതികരണം എഴുതൂ