Englishहिन्दीಕನ್ನಡதமிழ்తెలుగు

മല്യ റോയല്‍ ചലഞ്ചേഴ്‌സ്‌ താരങ്ങളെയും പറ്റിച്ചു?

Posted by:
Updated: Thursday, July 19, 2012, 17:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മല്യ റോയല്‍ ചലഞ്ചേഴ്‌സ്‌ താരങ്ങളെയും പറ്റിച്ചു?
 

ബാംഗ്ലൂര്‍: കടക്കെണിയില്‍ നട്ടം തിരിയുന്ന കിങ്‌ഫിഷര്‍ ഉടമ വിജയ്‌ മല്യ കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക്‌ മര്യാദയ്‌ക്ക്‌ ശമ്പളം കൊടുക്കുന്നില്ല എന്നത്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തന്റെ ഐപിഎല്‍ ടീം ആയ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിലെ ടീമംഗങ്ങള്‍ക്കും അദ്ദേഹം പ്രതിഫലം കൊടുത്തില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പില്‍ ആര്‍സിബിക്ക്‌ വേണ്ടി കളിച്ച താരങ്ങള്‍ക്കാണ്‌ പ്രതിഫലം നല്‍കാത്തത്‌. ന്യൂസിലാന്‍ഡ്‌ താരം ഡാനിയല്‍ വെട്ടോരി, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡെവില്ലേഴ്‌സ്‌, വിനയ്‌ കുമാര്‍ എന്നിവര്‍ അടങ്ങിയ താരനിരയ്‌ക്കാണ്‌ മല്യ പ്രതിപലം നല്‍കാത്തത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

ബാംഗ്ലൂര്‍ ടീമിലെ നാല്‌ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്കും, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയ ടോണി ഐറിഷിനും മല്യയുടെ ഐപിഎല്‍ ഫ്രാഞ്ചൈസി പ്രതിഫലം നല്‍കാനുണ്ട്‌ എന്നാണ്‌ അറിയുന്നത്‌.

എന്നാല്‍ ആര്‍സിബി താരങ്ങള്‍ക്ക്‌ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ തീര്‍ക്കും എന്ന്‌ മല്യയുടെ നേതൃത്വത്തിലുള്ള യുബി ഗ്രൂപ്പ്‌ വ്യക്തമാക്കി. യുബി ഗ്രൂപ്പിന്റെ കോര്‍പറേറ്റ്‌ കമ്മ്യൂണിക്കേഷന്‍ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ പ്രകാശ്‌ മിര്‍പുരിയാണ്‌ താരങ്ങള്‍ക്ക്‌ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ തീര്‍ക്കും എന്ന്‌ അറിയിച്ചിരിക്കുന്നത്‌.

അതേസമയം ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിന്റെ ചില താരങ്ങള്‍ക്കും പ്രതിഫലം കിട്ടാനുണ്ട്‌ എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്‌.

Story first published:  Thursday, July 19, 2012, 17:57 [IST]
English summary
Reportedly IPL Franchisee Royal Challengers Bangalore's owner Vijay Mallya haven't paid many of players in IPL season 5.
പ്രതികരണം എഴുതൂ