Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീലങ്കന്‍ പര്യടനത്തോടെ വീരു 250ന്റെ ടീമിലേക്ക്‌

Posted by:
Updated: Monday, July 30, 2012, 15:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ശ്രീലങ്കന്‍ പര്യടനത്തിലെ അഞ്ചു മത്സരങ്ങളിലും കളിച്ചാല്‍ 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന ബഹുമതി വീരേന്ദ്ര സേവാഗിന്‌ സ്വന്തമാകും. ജുലൈ 21, ശനിയാഴ്‌ചയാണ്‌ മത്സരങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌.

ശ്രീലങ്കന്‍ പര്യടനത്തോടെ വീരു 250ന്റെ ടീമിലേക്ക്‌

ആരോഗ്യ കാരണങ്ങളാല്‍ ഏഷ്യ കപ്പ്‌ മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന സേവാഗ്‌ ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചു വരവ്‌ നടത്തിയിരിക്കുകയാണ്‌. 245 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌ ഇതുവരെ വീരു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ (463), രാഹുല്‍ ദ്രാവിഡ്‌ (340), മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (334), സൗരവ്‌ ഗാംഗുലി (308), യുവരാജ്‌ സിങ്‌ (271), അനില്‍ കുംബ്ലെ (269) എന്നിവരാണ്‌ 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ തികച്ച ഇന്ത്യന്‍ താരങ്ങള്‍. സച്ചിനാണ്‌ ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കളിക്കാരന്‍.

ശ്രീലങ്കന്‍ പര്യടനത്തിലെ അഞ്ചു ഏകദിന മത്സരങ്ങളിലും സേവാഗ്‌ കളിക്കും എന്നു തന്നെയാണ്‌ ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്‌. ജുലൈ 21ന്‌ തുടങ്ങുന്ന മത്സരങ്ങള്‍ അവസാനിക്കുക പല്ലേകലെയില്‍ ആഗസ്‌ത്‌ 4ന്‌ നടക്കുന്ന മത്സരത്തോടെയാണ്‌.

1999 ഏപ്രില്‍ 1ന്‌ മൊഹാലിയില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു 33 വയസ്സുകാരനായ സേവാഗിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം. അജയ്‌ ജഡേജയായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍.

Story first published:  Thursday, July 19, 2012, 16:29 [IST]
English summary
Sehwag will become the seventh Indian cricketer to play in 250 One Day Internationals if he features in all five matches on the tour of Sri Lanka. Sehwag, who has returned to the Indian team after missing the Asia Cup due to fitness issues, has so far played 245 ODIs.
പ്രതികരണം എഴുതൂ